ആ​ടി​ക്കൊ​ല്ലി​യി​ൽ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Monday, July 8, 2024 5:30 AM IST
ആ​ടി​ക്കൊ​ല്ലി: ദേ​വ​മാ​താ എ​എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി.

റി​ട്ട. പോ​ലീ​സ് എ​സ്ഐ സി.​ആ​ർ. മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ​ർ​ധി​ക്കു​ന്ന ഉ​പ​യോ​ഗം, കു​ട്ടി​ക​ളി​ലെ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ, മാ​താ​പി​താ​ക്ക​ളു​ടെ ക​ർ​ത്ത​വ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

മാ​നേ​ജ​ർ ഫാ. ​സോ​മി വ​ട​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ക​നെ അ​ദ്ദേ​ഹം പൊ​ന്നാ​ട അ​ണി​യി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജാ​ന്‍റി കെ. ​മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ൻ​സാ​ജ് ആ​ന്‍റ​ണി, അ​ധ്യാ​പ​ക പ്ര​തി​നി​ധി സോ​ണി​യ മാ​ത്യു, ല​ഹ​രി​വി​രു​ദ്ധ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ആ​ഗ്ന​സ് മാ​ത്യു​സ് പ്ര​സം​ഗി​ച്ചു.