ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Monday, July 8, 2024 5:30 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്കു ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. സാ​മൂ​ഹി​ക വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം ബ്ലോ​ക്ക് ഹ​രി​ത സ​മി​തി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ഗോ​ള താ​പ​നം, അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം എ​ന്നി​വ​യ്ക്ക് പ​രി​ഹാ​ര​മാ​യി പൊ​തു ഇ​ട​ങ്ങ​ൾ ഹ​രി​താ​ഭ​മാ​ക്കു​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.

ഗ്രീ​ൻ മി​ഷ്യ​ൻ ഇ​ന്ത്യ​യാ​ണ് ഇ​തി​ന് ഫ​ണ്ട് ന​ൽ​കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​ങ്ങ​ളി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പൂ​ച്ചെ​ടി​ക​ളും ഇ​ല​ച്ചെ​ടി​ക​ളും ന​ട്ടു​പ​രി​പാ​ലി​ക്കും. ബോ​ഗൈ​ൻ വി​ല്ല, തെ​ച്ചി, ന​ന്ത്യാ​ർ​വ​ട്ടം, പാ​രി​ജാ​തം, ബോ​ക്കാ​ർ​ഡോ, രാ​ജ​മ​ല്ലി തു​ട​ങ്ങി​യ ഇ​നം പൂ​ച്ചെ​ടി​ക​ളാ​ണ് ന​ടു​ക.

ക​ൽ​പ്പ​റ്റ​യി​ൽ എ​സ്കെ​എം​ജെ ഹൈ​സ്കൂ​ൾ മു​ത​ൽ സി​വി​ൽ സ്റ്റേ​ഷ​ൻ വ​രെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. തോ​ൽ​പ്പെ​ട്ടി, ബാ​വ​ലി ചെ​ക് പോ​സ്റ്റു​ക​ളി​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് ഓ​ഫീ​സ് സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​നു ല​ഭ്യ​മാ​ക്കി​യ പൂ​ച്ചെ​ടി​ക​ൾ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ബേ​ബി ഏ​റ്റു​വാ​ങ്ങി. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​കെ. ജ​യ​ഭാ​ര​തി, എം.​ടി. ഹ​രി​ലാ​ൽ, ടി.​സി. ജോ​സ​ഫ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.