കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ധ​ർ​ണ ന​ട​ത്തി
Monday, July 8, 2024 5:30 AM IST
ക​ൽ​പ്പ​റ്റ: കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.

ഡി​എ കു​ടി​ശി​ക​യി​ൽ 20 ശ​ത​മാ​നം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി​യെ നി​യ​മി​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ കു​റ​വി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​ക, പി​എ​സ്‌​സി നി​യ​മ​ന ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഉ​ഷ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സീ​നി​യ​ർ മാ​നേ​ജ​ർ രാ​മ​സു​ബ്ര​ഹ്മ​ണ്യ​ൻ, സീ​നി​യ​ർ മാ​നേ​ജ​ർ എം. ​മു​ഹ​മ്മ​ദ്, സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​അ​ബ്ദു​ൾ മു​നീ​ർ സ്വാ​ഗ​ത​വും രാ​കേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.