ബ​സ് റൂ​ട്ട് അ​നു​വ​ദി​ച്ചി​ട്ടും ബ​സ് ഓ​ടു​ന്നി​ല്ല; മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം
Thursday, July 4, 2024 5:00 AM IST
തി​രു​വ​മ്പാ​ടി: സ്വ​കാ​ര്യ ബ​സ് റൂ​ട്ട് അ​നു​വ​ദി​ച്ചി​ട്ടും ബ​സ് ഓ​ടാ​ത്ത​തി​നാ​ൽ തി​രു​വ​മ്പാ​ടി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷം. മൂ​ന്നു​മാ​സം മു​മ്പ് ന​ട​ന്ന കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ മീ​റ്റിം​ഗി​ൽ സ്വ​കാ​ര്യ ബ​സി​ന് അ​നു​മ​തി​യാ​യെ​ങ്കി​ലും സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ങ്കി​ൽ ഇ​നി​യും കാ​ത്തി​രി​ക്ക​ണം. തി​രു​വ​മ്പാ​ടി- കൂ​മ്പാ​റ- നെ​ല്ലി​പ്പൊ​യി​ൽ റൂ​ട്ടി​നാ​ണ് കോ​ഴി​ക്കോ​ട് ആ​ർ​ടി​ഒ അ​നു​മ​തി ന​ൽ​കി​യ​ത്.

റൂ​ട്ട് പാ​സാ​യി​ട്ടും ടൈ​മിം​ഗ് കോ​ൺ​ഫ​റ​ൻ​സ് വൈ​കു​ന്ന​താ​ണ് സ​ർ​വീ​സി​ന് ത​ട​സം. ഇ​പ്പോ​ൾ‌ ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​ത്ര​മാ​ണ് കൊ​ട​ക്കാ​ട്ടു​പാ​റ പ്ര​ദേ​ശ​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. നി​ല​വി​ൽ ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് കൂ​മ്പാ​റ സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ത്തി​ച്ചേ​രു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ള​ക്ട​റെ കാ​ണാ​നൊ​രു​ങ്ങു​ക​യാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​ർ.