കാ​നാ​യി കു​ഞ്ഞി​രാ​മ​ന് പ്ര​വാ​സി ദോ​ഹ ബ​ഷീ​ര്‍ പു​ര​സ്‌​കാ​രം
Saturday, July 6, 2024 5:00 AM IST
കോ​ഴി​ക്കോ​ട്: പ്ര​വാ​സി ദോ​ഹ ബ​ഷീ​ര്‍ പു​ര​സ്‌​കാ​രം പ്ര​മു​ഖ ശി​ല്‍​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്. അ​ര​ല​ക്ഷം രൂ​പ​യും ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി രൂ​പ​ക​ല്‍​പ​ന ചെ​യ്ത ഗ്രാ​മ​ഫോ​ണ്‍ ശി​ല്‍​പ​വും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം.

അ​വാ​ര്‍​ഡ് ജേ​താ​വി​ന്‍റെ ഗ്രാ​മ​ത്തി​ല്‍​നി​ന്ന് അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക്ക് എം.​എ​ന്‍. വി​ജ​യ​ന്‍റെ പേ​രി​ലു​ള്ള സ്‌​കോ​ള​ര്‍​ഷി​പ്പ് അ​വാ​ര്‍​ഡ് (15000) രൂ​പ ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കു​മെ​ന്ന് പ്ര​വാ​സി ദോ​ഹ ബ​ഷീ​ര്‍ പു​ര​സ്‌​കാ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എം​ടി. വാ​സു​ദേ​വ​ന്‍​നാ​യ​ര്‍ ചെ​യ​ര്‍​മാ​നാ​യ ജൂ​റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​വാ​ര്‍​ഡ് ദാ​ന തീ​യ​തി പി​ന്നീ​ട് തീ​രു​മാ​നി​ക്കും. തി​രൂ​ര്‍ തു​ഞ്ച​ന്‍​പ​റ​മ്പി​ലാ​ണ് പു​ര​സ്‌​കാ​ര​ദാ​നം ന​ട​ക്കു​ക. കെ.​എ​സ്. വെ​ങ്കി​ടാ​ച​ലം, ബാ​ല​ച​ന്ദ്ര​ന്‍ പു​തു​ക്കു​ടി, ബ​ഷീ​റി​ന്‍റെ മ​ക്ക​ളാ​യ അ​നീ​സ് ബ​ഷീ​ര്‍, ഷാ​ഹി​ന ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സം​ബ​ന്ധി​ച്ചു.