കു​റ്റ്യാ​ടി ടൗ​ൺ ന​വീ​ക​ര​ണം ഇ​ഴ​യു​ന്നു: റോ​ഡും ഫു​ട്പാ​ത്തും ശോ​ച്യാ​വ​സ്ഥ​യി​ൽ
Friday, July 5, 2024 4:55 AM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ൺ ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന​തി​നാ​ൽ റോ​ഡും ഫു​ട്പാ​ത്തും ശോ​ച്യാ​വ​സ്ഥ​യി​ൽ. കു​റ്റ്യാ​ടി-​തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡ് കാ​ൽ​ന​ട​പോ​ലും അ​സാ​ധ്യ​മാ​യ ത​ര​ത്തി​ൽ ഗ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഫു​ട്‌​പാ​ത്ത് നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണ്.

ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് ഫു​ട്പാ​ത്തി​ലെ കു​ഴി​യി​ൽ വീ​ണ് സ്ത്രീ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. വി​ഷ​യ​ത്തി​ന് ജൂ​ൺ മാ​സാ​വ​സാ​നം പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ​യും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ടൗ​ണി​ലെ പ്ര​ധാ​ന റോ​ഡാ​യ തൊ​ട്ടി​ൽ​പ്പാ​ലം റോ​ഡി​ലാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട​ത്. കാ​ന​ക​ൾ മ​ണ്ണി​ട്ട് മൂ​ടി ന​ട​ത്തി​യ അ​ശാ​സ്ത്രീ​യ​മാ​യ കെ​ട്ടി​ട നി​ർ​മാ​ണ​മാ​ണ് മ​ഴ പെ​യ്യു​മ്പോ​ൾ ടൗ​ണി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്ന​ത്. മ​രു​തോ​ങ്ക​ര -മാ​ർ​ക്ക​റ്റ് റോ​ഡി​ൽ ഹ​മ്പ് സ്ഥാ​പി​ക്ക​ണ​മെ​ന്നും സീ​ബ്രാ ലൈ​നി​ല്ലാ​ത്ത​തി​ൽ കാ​ൽ​ന​ട യാ​ത്ര സു​ര​ക്ഷി​ത​മ​ല്ലെ​ന്നും നാ​ട്ടു​കാ​രും പ​റ​യു​ന്നു.

മ​നു​ഷ്യാ​വാ​കാ​ശ സം​ഘ​ട​ന​യാ​യ സി​റ്റി​സ​ൺ​സ് ഫോ​റം ഫോ​ർ പീ​സ് ആ​ന്‍​ഡ് ജ​സ്റ്റി​സ് ക​ൺ​വ​ൻ​ഷ​ൻ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​റ്റ്യാ​ടി ടൗ​ണി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം റോ​ഡി​ൽ വാ​ഴ ന​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.