ക​ക്ക​യം ഡാം ​റോ​ഡി​ൽ മ​ര​ങ്ങ​ൾ നി​ലം​പ​തി​ച്ച് ഗ​താ​ഗ​തം മു​ട​ങ്ങി
Thursday, July 4, 2024 5:00 AM IST
കൂ​രാ​ച്ചു​ണ്ട്: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ക​ക്ക​യം ഡാം​സൈ​റ്റ് റോ​ഡി​ലെ പാ​മ്പു​പാ​ല​ത്തി​നു സ​മീ​പം മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് നി​ലം​പ​തി​ച്ച് ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് മ​ര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ച​ത്.

ഇ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം മ​ട​ങ്ങാ​ൻ സാ​ധി​ക്കാ​തെ കു​ടു​ങ്ങി. തു​ട​ർ​ന്ന് വ​നം - കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ച് നീ​ക്കി​യാ​ണ് വൈ​കു​ന്നേ​രം നാ​ലോ​ടെ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.