താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഭീ​തി പ​ര​ത്തി മൂ​ർ​ഖ​ൻ പാ​മ്പ്; ഒ​ടു​വി​ൽ കൂ​ട്ട​ച്ചി​രി
Wednesday, July 3, 2024 4:57 AM IST
നാ​ദാ​പു​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​ഴ​യ കോ​വി​ഡ് വാ​ർ​ഡി​ന് സ​മീ​പം പ്ലാ​സ്റ്റി​ക്ക് ക​വ​റി​ൽ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത് ഭീ​തി പ​ര​ത്തി. ഒ​ടു​വി​ൽ ഭീ​തി കൂ​ട്ട​ച്ചി​രി​യി​ൽ അ​വ​സാ​നി​ച്ചു. രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ ഫോ​ഗിം​ഗി​നാ​യി എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​ത്തി പ്ലാ​സ്റ്റി​ക്ക് ക​വ​റി​ന് മു​ക​ളി​ൽ വ​ടി കൊ​ണ്ട് അ​ടി​ച്ച് ത​ല്ലി കൊ​ല്ലാ​ൻ ശ്ര​മി​ച്ചു.

കൂ​ട്ട അ​ടി കൊ​ണ്ടി​ട്ടും പാ​മ്പി​ന് അ​ന​ക്കം ഇ​ല്ലാ​താ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ ക​വ​റി​ൽ നി​ന്ന് പാ​മ്പി​നെ പു​റ​ത്തേ​ക്കി​ട്ട​തോ​ടെ​യാ​ണ് അ​മ​ളി മ​ന​സി​ലാ​യ​ത്. പ്ര​ദേ​ശ​ത്തെ ഏ​തോ വി​രു​ത​ൻ ചൈ​നീ​സ് നി​ർ​മി​ത പ്ലാ​സ്റ്റി​ക് പാ​മ്പു​ക​ളെ ഉ​പേ​ക്ഷി​ച്ച് ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു.