സ​മാ​ന്ത​ര ലോ​ട്ട​റി​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Friday, July 5, 2024 5:00 AM IST
പേ​രാ​മ്പ്ര: ചാ​യ​പ്പൊ​ടി ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ മാ​സ​ങ്ങ​ളാ​യി കേ​ര​ള​ത്തി​ൽ സ​മാ​ന്ത​ര ലോ​ട്ട​റി ന​ട​മാ​ടു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പേ​രാ​മ്പ്ര​യി​ൽ ചേ​ർ​ന്ന കേ​ര​ള ഭാ​ഗ്യ​ക്കു​റി സം​ര​ക്ഷ​ണ​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

സ​മാ​ന്ത​ര ലോ​ട്ട​റി നി​ല​വി​ലു​ള്ള ലോ​ട്ട​റി നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​വും കേ​ര​ള ഭാ​ഗ്യ​ക്കു​റി​യെ ത​ക​ർ​ക്കു​ന്ന​തു​മാ​ണ്. സം​സ്ഥാ​ന സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 12ന് ​പേ​രാ​മ്പ്ര​യി​ൽ ബ​ഹു​ജ​ന​ങ്ങ​ളി​ൽ നി​ന്ന് ഒ​പ്പു ശേ​ഖ​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ഷാ​ജു പൊ​ന്‍​പ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​സി. ദാ​സ​ൻ ബി​നോ​യ് ശ്രീ​വി​ലാ​സ്, പി. ​ദാ​സ​ൻ, കെ.​പി. സു​നീ​ഷ്, പി. ​ചെ​ക്കോ​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.