അ​ശാ​സ്ത്രീ​യ​മാ​യ കെ​ട്ടി​ട നി​ർ​മാ​ണം; കൂ​ട​ക്കൊ​ല്ലി റോ​ഡി​ൽ വെ​ള്ള​ക്കെ​ട്ട്
Thursday, July 4, 2024 5:00 AM IST
ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 12ൽ​പ്പെ​ട്ട കൂ​ട​ക്കൊ​ല്ലി റോ​ഡി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട്. ജ​ലം ഒ​ഴു​കി പോ​കാ​ൻ ഇ​ടം ഒ​രു​ക്കാ​തെ കെ​ട്ടി​ടം നി​ർ​മി​ച്ച​താ​ണു പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ ത​ന്നെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ചെ​വി​ക്കൊ​ള്ളാ​ൻ ആ​രും ത​യാ​റാ​യി​ല്ല.

ഇ​പ്പോ​ൾ മ​ഴ​പെ​യ്താ​ൽ റോ​ഡി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടാ​ണ്. കാ​ൽ ന​ട പോ​ലും ദു​സ​ഹ​മാ​ണ്. പാ​ത​യു​ടെ 25 മീ​റ്റ​ർ ഭാ​ഗം ആ​ളു​ക​ളു​ടെ അ​ര​വ​രെ വെ​ള്ളം ഉ​യ​രു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു പോ​കാ​നും ബു​ദ്ധി​മു​ട്ടാ​ണ്. ജ​ന​ങ്ങ​ളു​ടെ ക​ഷ്ട​പ്പാ​ട് അ​റി​യി​ച്ചി​ട്ടും വാ​ർ​ഡ് മെ​മ്പ​റും പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ ശ്ര​ദ്ധി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.