വി​ട്ടൊ​ഴി​യാ​തെ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര ഭീ​തി: മ​ര​ണം മൂ​ന്നാ​യി, ഒ​രു​കു​ട്ടി കൂ​ടി ചി​കി​ത്സ​യി​ല്‍
Friday, July 5, 2024 4:55 AM IST
കോ​ഴി​ക്കോ​ട്: അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​ര ഭീ​തി വി​ട്ടൊ​ഴി​യു​ന്നി​ല്ല.​അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം ബാ​ധി​ച്ചു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 വ​യ​സു​കാ​ര​ൻ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​തോ​ടെ മ​ല​ബാ​റി​ല്‍ അ​സു​ഖം ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​തോ​ടെ മൂ​ന്നാ​യി.

നി​ല​വി​ല്‍ തി​ക്കോ​ടി സ്വ​ദേ​ശി​യാ​യ ഒ​രു കു​ട്ടി കൂ​ടി മ​സ്തി​ഷ്‌​ക ജ്വ​രം ബാ​ധി​ച്ച് കോ​ഴി​ക്കോ​ട് ചി​കി​ത്സ​യി​ലു​ണ്ട്. രാ​മ​നാ​ട്ടു​ക​ര ഫാ​റൂ​ഖ് കോ​ള​ജി​നു​സ​മീ​പം ഇ​രു​മൂ​ളി​പ്പ​റ​മ്പ് കൗ​സ്തു​ഭ​ത്തി​ൽ അ​ജി​ത് പ്ര​സാ​ദ്-​ജ്യോ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഇ.​പി. മൃ​ദു​ൽ ആ​ണ് ബു​ധ​നാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മു​ത​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ‍വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു.

ഫാ​റൂ​ഖ് കോ​ള​ജ് പ​രി​സ​ര​ത്തെ അ​ച്ചം​കു​ള​ത്തി​ൽ കു​ളി​ച്ച​തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യി​ൽ രോ​ഗ​ല​ക്ഷ​ണം ക​ണ്ടു തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​ർ, മ​ല​പ്പു​റം സ്വ​ദേ​ശി​ക​ളാ​ണ് നേ​ര​ത്തെ ഇ​തേ അ​സു​ഖം ബാ​ധി​ച്ച് മ​രി​ച്ച​ത്.​ക​ണ്ണൂ​ർ തോ​ട്ട​ട​യി​ലെ രാ​ഗേ​ഷ് ബാ​ബു–​ധ​ന്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ വി. ​ദ​ക്ഷി​ണ (13) കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ജൂ​ൺ പ​ന്ത്ര​ണ്ടി​നാ​ണ് മ​രി​ച്ച​ത്.

ജ​നു​വ​രി​യി​ൽ സ്കൂ​ളി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പ​ഠ​ന​യാ​ത്ര പോ​യ സ​മ​യ​ത്ത് കു​ട്ടി സ്വി​മ്മിം​ഗ് പൂ‌​ളി​ൽ കു​ളി​ച്ചി​രു​ന്നു. ഇ​താ​ണ് രോ​ഗ​ബാ​ധ​യ്ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്. സാ​ധാ​ര​ണ അ​മീ​ബ ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ച്ചു ക​ഴി​ഞ്ഞാ​ൽ നാ​ലോ അ​ഞ്ചോ ദി​വ​സ​ത്തി​നു​ള്ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​മെ​ങ്കി​ലും ദ​ക്ഷി​ണ​യ്ക്ക് മൂ​ന്ന​ര മാ​സം ക​ഴി​ഞ്ഞ് മേ​യ് എ​ട്ടി​നാ​ണ് ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്.

ത​ല​വേ​ദ​ന​യും ഛർ​ദി​യും ഭേ​ദ​മാ​കാ​തെ വ​ന്ന​തോ​ടെ ആ​ദ്യം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ‌പി​ന്നീ​ട് കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വെ​ർ​മ​മീ​ബ വെ​ർ​മി​ഫോ​മി​സ് എ​ന്ന അ​മീ​ബ​യാ​ണ് മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ​രി​ശോ​ധ​നാ ഫ​ല​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കഴിഞ്ഞ മേ​യ് 20 നാ​ണ് മ​ല​പ്പു​റം മു​ന്നി​യൂ​ർ ക​ളി​യാ​ട്ട​മു​ക്ക് സ്വ​ദേ​ശി പ​ടി​ഞ്ഞാ​റെ പീ​ടി​യേ​ക്ക​ൽ ഹ​സ​ൻ കു​ട്ടി- ഫ​സ്‌​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഫ​ദ്‌​വ (5) മ​രി​ച്ച​ത്.

വീ​ടി​ന​ടു​ത്തു​ള്ള ക​ട​ലു​ണ്ടി​പ്പു​ഴ​യി​ലെ പാ​റ​ക്ക​ൽ ക​ട​വി​ൽ കു​ളി​ച്ച ഫ​ദ്‍​വ​യ്ക്ക് പ​നി​യും ത​ല​വേ​ദ​ന​യും പി​ടി​പെ​ടു​ക​യാ​യി​രു​ന്നു. ഒ​രാ​ഴ്ച​ത്തെ ചി​കി​ത്സ​യ്‌​ക്കൊ​ടു​വി​ൽ ഫ​ദ്‌​വ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.