ക​രി​ക​ണ്ട​ൻ​പാ​റ​യി​ൽ റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​തെ പാ​തി​വ​ഴി​യി​ൽ: ദു​രി​തം പേ​റി യാ​ത്ര​ക്കാ​ർ
Saturday, July 6, 2024 5:00 AM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​ക​ണ്ട​ൻ​പാ​റ മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളാ​യി ന​വീ​ക​ര​ണം ആ​രം​ഭി​ച്ച റോ​ഡി​ന്‍റെ ടാ​റിം​ഗ് പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​തെ പാ​തി വ​ഴി​യി​ലാ​യ​തു മൂ​ലം ദു​രി​തം പേ​റി യാ​ത്ര​ക്കാ​ർ. പി​ഡ​ബ്ല്യു​ഡി​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള മു​ളി​യ​ങ്ങ​ൽ - കൈ​ത​ക്കൊ​ല്ലി റോ​ഡി​ന്‍റെ ക​രി​ക​ണ്ട​ൻ​പാ​റ മു​ത​ൽ മൊ​ട്ട​ത്ത​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​രം വ​രു​ന്ന റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യാ​ണ് മാ​സ​ങ്ങ​ളാ​യി നി​ല​ച്ച​ത്.

റോ​ഡി​ന്‍റെ സോ​ളിം​ഗ്- മെ​റ്റ​ലിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യെ​ങ്കി​ലും ടാ​റിം​ഗ് അ​ട​ക്ക​മു​ള്ള തു​ട​ർ പ്ര​വ​ർ​ത്തി​ക​ൾ മു​ന്നോ​ട്ട് നീ​ങ്ങി​യി​ട്ടി​ല്ല. ഇ​തി​നെ​തി​രേ നാ​ട്ടു​കാ​ർ ആ​ക്ഷേ​പം ഉ​യ​ർ​ത്തു​ന്നു​ണ്ട്. റോ​ഡി​ൽ നി​ര​ത്തി​യ സോ​ളിം​ഗും മെ​റ്റ​ലിം​ഗും മ​ഴ​വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ ഒ​ഴു​കി ഗ​ർ​ത്ത​ങ്ങ​ളാ​യി മാ​റി​യി​ട്ടു​ണ്ട്. കൂ​രാ​ച്ചു​ണ്ട് നി​ന്നും കാ​യ​ണ്ണ വ​ഴി പേ​രാ​മ്പ്ര​യി​ലേ​ക്കു​ള്ള റോ​ഡി​ലൂ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

ദു​ര​വ​സ്ഥ മൂ​ലം യാ​ത്ര​ക്കാ​ർ ഏ​റെ ദു​രി​തം പേ​റി​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​തും പ​തി​വാ​ണ്. ഓ​വു​ചാ​ൽ നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ​രി​കി​ൽ നി​ർ​മി​ച്ച കി​ട​ങ്ങ് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​ക്ക് ത​ട​സ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ടാ​റിം​ഗ് പ്ര​വൃ​ത്തി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.