"കൂ​ടെ’ പ​ദ്ധ​തി​യി​ല്‍ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി
Sunday, November 10, 2024 6:30 AM IST
കോ​ട്ട​യ്ക്ക​ല്‍: കോ​ട്ടൂ​ര്‍ എ​കെ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ "ഞ​ങ്ങ​ളു​ണ്ട് കൂ​ടെ’ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പി​താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ ദു​രി​ത​ത്തി​ലാ​യ വി​ദ്യാ​ര്‍​ഥി​ക്കും കു​ടും​ബ​ത്തി​നും വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി.

സ്കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭ എ​ട്ടാം വാ​ര്‍​ഡാ​യ കാ​വ​തി​ക​ള​ത്ത് നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ല്‍​ദാ​നം സ്കൂ​ള്‍ മാ​നേ​ജ​ര്‍ ക​റു​ത്തേ​ട​ത്ത് ഇ​ബ്രാ​ഹിം​ഹാ​ജി നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​ഇ​ഫ്തി​ഖാ​റു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ത്തി​ന്‍റെ ആ​കെ​യു​ള്ള സ​മ്പാ​ദ്യ​മാ​യ ര​ണ്ട​ര​സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ര്‍​മി​ച്ച വീ​ടി​നു വേ​ണ്ടി 8.50 ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ് വ​ന്ന​ത്.

സ്കൂ​ള്‍ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും പി​ടി​എ​യു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ടു നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ,

പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സു​ധീ​ഷ് കു​മാ​ര്‍, എം​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ഷാ​ഹി​ന, പ്രി​ന്‍​സി​പ്പ​ല്‍ അ​ലി ക​ട​വ​ണ്ടി, പ്ര​ധാ​നാ​ധ്യാ​പി​ക കെ.​കെ സൈ​ബു​ന്നീ​സ, എ​ന്‍. വി​നീ​ത, കെ.​റ​സി​യ, പി.​പി.​യൂ​സു​ഫ്, എ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.