അങ്ങാടിപ്പുറം: സ്കൂള്‍ ഒളിംപിക്സ് ഗെയിംസിന്റെ ഭാഗമായി എറണാകുളം തൃപ്പൂണിത്തുറ ഗവണ്മെന്റ് വിഎച്ച്എസ്എസ് ഫോര്‍ ബോയ്സ് മൈതാനത്ത് സമാപിച്ച സംസ്ഥാന നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മലപ്പുറത്തിനു കിരീടം.
ഫൈനലിലെ ശക്തമായ പോരാട്ടത്തിനൊടുവില്‍ കോഴിക്കോടിനെ തോല്‍പ്പിച്ചാണ് മലപ്പുറം ജേതാക്കളായത്. സ്കോര്‍: 26-25. പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ബി.കാര്ത്തികേയന് മികച്ച കളിക്കാരനുള്ള പുരസ്കാരം നേടി. എയ്ഞ്ചലോ കെ.തോമസ് (ക്യാപ്റ്റന്‍), ആല്ഡ്രിന് ബെന്നി, സനയ് റെന്നിച്ചന്‍, നോയല്‍, പി.ബി.കാര്ത്തികേയന്, കെ.ജെ.ആല്ബിന്, സി.വരുണ്‍ ദേവ് (എല്ലാവരും പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍),
അക്ഷയ് അജിത്ത്, കെ.മുഹമ്മദ് ഷിബിന്‍, എം. മര്വാന്, ജി. അനുഗര്ഷ്, പി.കെ. രാഹുല്‍ദാസ് (എല്ലാവരും ചുങ്കത്തറ മാര്‍ത്തോമ എച്ച്എസ്എസ്) എന്നിവര്‍ മലപ്പുറത്തിനായി കളത്തിലിറങ്ങി. കെ.എ.അഖില്‍ സേവ്യര്‍, അഖില്‍ ആന്റണി എന്നിവര്‍ പരിശീലകരും കെ.എസ്. സിബി, നിധിന് റെജി, റീനില്‍ ജോസ്, വിസ്മയ എന്നിവര്‍ ടീം മാനേജര്‍മാരുമാണ്.