പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ല്‍ ലീ​ഗ് അ​ക്ര​മം : ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ല്‍ ആ​ക്ഷേ​പ​മു​യ​രു​ന്നു
Sunday, November 10, 2024 6:30 AM IST
മ​ഞ്ചേ​രി: പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റി അ​ക്ര​മം ന​ട​ത്തി​യ മു​സ്‌​ലിം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ഒ​രാ​ളെ​യും അ​റ​സ്റ്റു ചെ​യ്യാ​നാ​യി​ല്ല. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ളു​ണ്ടാ​യി​ട്ടും പോ​ലീ​സ് പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് വ്യാ​പ​ക​മാ​യി ആ​ക്ഷേ​പം ഉ​യ​രു​ന്നു.

അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രു​പ​തോ​ളം പേ​ര്‍ മ​ഞ്ചേ​രി പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം ഓ​ഫീ​സി​ല്‍ എ​ത്തി അ​തി​ക്ര​മം ന​ട​ത്തു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

എ​ന്‍​ജി​നീ​യ​റെ ബ​ന്ദി​യാ​ക്കു​ന്ന​തും വാ​തി​ലു​ക​ള്‍ പൂ​ട്ടി​യി​ട്ട് എം​എ​ല്‍​എ ഉ​ള്‍​പ്പെ​ടെ​യു​ള്ള ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്രോ​ശി​ക്കു​ന്ന​തും പ്ര​വ​ര്‍​ത്ത​ക​രി​ല്‍ ഒ​രാ​ള്‍ ഫ​യ​ലു​ക​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യി കാ​ണാം. എ​ന്നാ​ല്‍ ക​ണ്ടാ​ല്‍ അ​റി​യാ​വു​ന്ന നാ​ലു​പേ​ര്‍​ക്കെ​തി​രേ മാ​ത്ര​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​ത് എം​എ​ല്‍​എ​യെ​യും ലീ​ഗ് നേ​താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ ആ​രോ​പി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ ഇ​തു​വ​രെ​യും ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലും പോ​ലീ​സ് കൂ​ട്ടാ​ക്കി​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

സം​ഭ​വം ന​ട​ന്ന ദി​വ​സം ഓ​ഫീ​സ് മേ​ധാ​വി​യാ​യ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ കൂ​ട്ടാ​ക്കി​യി​രു​ന്നി​ല്ല. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ടാ​മ​ത്തെ ദി​വ​സ​മാ​ണ് രേ​ഖാ​മൂ​ലം പ​രാ​തി ന​ല്‍​കി​യ​ത്.

അ​തി​ക്ര​മി​ച്ചു ക​ട​ന്ന മു​ഴു​വ​ന്‍ പേ​ര്‍​ക്കെ​തി​രേ​യും ന​ട​പ​ടി വേ​ണ​മെ​ന്നി​രി​ക്കെ എം​എ​ല്‍​എ​യെ​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യെ​യും ലീ​ഗ് ജി​ല്ലാ നേ​താ​ക്ക​ളെ​യും ഒ​ഴി​വാ​ക്കി എ​ഫ്ഐ​ആ​ര്‍ ത​യാ​റാ​ക്കി​യ​തി​ലും ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു.

മ​ഞ്ചേ​രി ജ​സീ​ല ജം​ഗ്ഷ​ന്‍ മു​ത​ല്‍ നെ​ല്ലി​പ്പ​റ​മ്പ് വ​രെ ത​ക​ര്‍​ന്ന് ഗ​താ​ഗ​തം ദു​സ​ഹ​മാ​യ റോ​ഡ് അ​റ്റ​കു​റ്റ പ​ണി ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് എം​എ​ല്‍​എ​യു​ടെ​യും ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള ഇ​രു​പ​തോ​ളം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി​യി​ലെ പൊ​തു​മ​രാ​മ​ത്ത് കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.