സം​സ്ഥാ​ന​ത്തെ ആ​ദ്യ ഇ​ല​ക്‌ട്രിക് വെ​ഹി​ക്കി​ൾ റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കാ​ട്ടാ​ക്ക​ട​യി​ൽ
Saturday, November 16, 2024 6:22 AM IST
കാ​ട്ടാ​ക്ക​ട: ഇ​ല​ക്ട്രി​ക് വാ​ഹ​ന രം​ഗ​ത്തെ വ​ള​ർ​ച്ച ല​ക്ഷ്യ​മി​ട്ട് സ്ഥാ​പി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ ഇ​ല​ക്‌ട്രിക് വെ​ഹി​ക്കി​ൾ റി​സ​ർ​ച്ച് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് കാ​ട്ടാ​ക്ക​ട മ​ണ്ഡ​ല​ത്തി​ലെ വി​ള​പ്പി​ൽ​ശാ​ല​യി​ൽ. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ട്രി​വാ​ൻ​ഡ്രം എ​ൻ​ജി​നീ​യ​റിം​ഗ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റി​സ​ർ​ച്ച് പാ​ർ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 23 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ക.

ഒ​രു കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം സം​സ്‌​ക്ക​രി​ക്കു​ന്ന​തി​നു​ള്ള ഇ​ട​മാ​യി​രു​ന്നു വി​ള​പ്പി​ൽ​ശാ​ല. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര സ​മ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഇ​വി​ടു​ത്തെ മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടു​ക​യും 100 ഏ​ക്ക​ർ സ്ഥ​ലം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് എ​പി​ജെ അ​ബ്ദു​ൽ ക​ലാം ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​ൽ നി​ന്നും ട്രെ​സ്റ്റി​ന് കൈ​മാ​റി​യ 23 ഏ​ക്ക​റി​ലാ​ണ് പാ​ർ​ക്ക് ഒ​രു​ങ്ങു​ക. ഇ​ല​ക്‌ട്രിക് വാ​ഹ​ന​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബാ​റ്റ​റി, മോ​ട്ടോ​ർ, ക​ൺ​ട്രോ​ള​റു​ക​ൾ, ചാ​ർ​ജിം​ഗ് സം​വി​ധാ​നം, ബാ​റ്റ​റി മാ​നേ​ജ്മെ​ന്‍റ് സം​വി​ധാ​നം, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ​വേ​ഷ​ണ​വും നി​ർ​മാ​ണ​വു​മാ​യി​രി​ക്കും ഇ​വി​ടെ ന​ട​ക്കു​ക.

വ​ലി​യ കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ​ക്കും സ്റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്കും സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങാ​ൻ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ലാ​യി​രു​ക്കും പാ​ർ​ക്ക് ത​യാ​റാ​ക്കു​ക. പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ, വി​ശ​ദ​മാ​യ പ​ദ്ധ​തി രേ​ഖ (ഡി​പി​ആ​ർ) എ​ന്നി​വ ത​യാ​റാ​ക്കാ​ൻ ക​ൺ​സ​ൾ​ട്ട​ൻ​സി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ്രൊ​പ്പോ​സ​ൽ ട്രെ​സ്റ്റ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.

വി​ഴി​ഞ്ഞം-​നാ​വാ​യി​ക്കു​ളം ഔ​ട്ട​ർ റിം​ഗ് റോ​ഡി​ന്‍റെ സാ​മി​പ്യം പാ​ർ​ക്കി​ന് വ​ലി​യ രീ​തി​യി​ൽ ഗു​ണം ചെ​യ്യും. വി​ഴി​ഞ്ഞം തു​റ​മു​ഖം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ഇ.​വി ഉ​പ​ക​ര​ണ ക​യ​റ്റു​മ​തി രം​ഗ​ത്ത് വ​ലി​യ കു​തി​ച്ചുചാ​ട്ട​മു​ണ്ടാ​കും. നി​ര​വ​ധി വ​ൻ​കി​ട ക​മ്പ​നി​ക​ൾ പാ​ർ​ക്കി​ലെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ഇ-​മൊ​ബി​ലി​റ്റി, എ​യ്റോ​സ്പേ​സ്, ഡി​ഫ​ൻ​സ്, ലോ​ജി​സ്റ്റി​ക്സ്, മെ​ഡി​ക്ക​ൽ ഡി​വൈ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റാ​ർ​ട്ട​പ്പു​ക​ളേയും ക​മ്പ​നി​ക​ളേയും പാ​ർ​ക്കി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന ചു​മ​ത​ല​യും ക​ൺ​സ​ൾ​ട്ട​ൻ​സി​ക്ക് ന​ൽ​കാ​നാ​ണ് ധാ​ര​ണ.

ഈ ​മേ​ഖ​ല​ക​ളി​ലെ വൈ​ദ​ഗ്ധ്യ​വും ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ലെ പ​രി​ച​യ​വു​മാ​ണ് യോ​ഗ്യ​ത​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. 22 വ​രെ ഇ​ത് സം​ബ​ന്ധി​ച്ച നിർദേ ശങ്ങൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​ർ, സി-​ഡാ​ക്, ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പ്രോ​ഡ​ക്ട്സ് ലി​മി​റ്റ​ഡ്, ട്രെ​സ്റ്റ് എ​ന്നി​വ​ർ ചേ​ർ​ന്ന ക​ൺ​സോ​ർ​ഷ്യ​ത്തി​നാ​ണ് പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പ് ചു​മ​ത​ല.

ഇ.​വി നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന 60-70 ശ​ത​മാ​നം വ​രെ ഘ​ട​ക​ങ്ങ​ളും കേ​ര​ള​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ക​ൺ​സോ​ർ​ഷ്യ​ത്തി​ന്‍റെ ചു​മ​ത​ല. അ​ടു​ത്ത വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പാ​ർ​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.