ആ​നാ​ട് മൃ​ഗാ​ശു​പ​ത്രി മാ​റ്റി​യ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Thursday, November 14, 2024 6:53 AM IST
നെ​ടു​മ​ങ്ങാ​ട്: ആ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പ​രി​പാ​ലി​ക്കു​ന്ന​വ​ർ​ക്കും ആ​ശ്ര​യ​മാ​യ ആ​നാ​ട് മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഒ​രാ​ഴ്ച​യാ​യി പ​ന​വൂ​ർ മൃ​ഗാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​തു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നതായി നാട്ടു കാർ ആരോപിച്ചു.

നി​ല​വി​ലെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കി​ള്ളി​യാ​റി​നു കു​റു​കെ ആ​നാ​ട് മാ​ർ​ക്ക​റ്റി​നു സ​മീ​പം നി​ർ​മി​ച്ച പാ​ല​വും പാ​ർ​ശ്വ​ഭി​ത്തി​യും കാ​ര​ണം മൃ​ഗാ​ശു​പ​ത്രി​യി​ലും മാ​ർ​ക്ക​റ്റി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റാ​ൻ ഇ​ട​യാ​യ​താ​ണ് ആശു​പ​ത്രി​ ഇ​വി​ടെ നി​ന്നും മാ​റ്റാ​നു​ള്ള കാ​ര​ണം.

മൃ​ഗാ​ശു​പ​ത്രി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു പ​ക​രം സം​വി​ധാ​നം ഉ​റ​പ്പാ​ക്ക​ണമെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കു ക​ത്തു ന​ൽ​കി​യെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്നാ​ണ് ആ​നാ​ട് മൃ​ഗാ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പ​ന​വൂ​രി​ലേ​ക്ക് മാ​റ്റി​ക്കൊ​ണ്ട് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​നാ​ട് മൃ​ഗാ​ശു​പ​ത്രി​യെ ആ​ശ്ര​യി​ക്കു​ന്ന ക്ഷീ​ര ക​ർ​ഷ​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​ഉ​ത്ത​ര​വ് കാ​ര​ണം നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. മൃ​ഗാ​ശു​പ​ത്രി നി​ല​നി​ർ​ത്തു​ന്ന​തി​നും ചി​കി​ത്സ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ത​യാ​റാ​കു​മെ​ന്ന് ആ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് ആ​നാ​ട് സു​രേ​ഷ് അ​റി​യി​ച്ചു.