നെയ്യാറ്റിന്‍കര: ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ നെല്ലിമൂട് സ്റ്റെല്ലാമേരീസ് എല്‍പി സ്കൂളും യുപി വിഭാഗത്തില്‍ നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസം ഗേള്‍സ് ഹൈസ്കൂളും എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളിനും കിരീടം.
സംസ്കൃതം യുപി വിഭാഗത്തില്‍ പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂളും എച്ച്എസ് വിഭാഗത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍സെക്കന്‍ഡറി സ്കൂളും ഏറ്റവും കൂടുതല്‍ പോയിന്റ് നേടി. അറബിക് എല്‍പി വിഭാഗത്തില്‍ മുട്ടയ്ക്കാട് എല്‍എംഎസ് എല്‍പി സ്കൂളും യുപി വിഭാഗത്തില്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളും എച്ച്എസ് വിഭാഗത്തില്‍ ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളും ഒന്നാമതെത്തി.
കല്ലുവെട്ടാന്‍കുഴി സെന്റ് ഫ്രാന്‍സിസ് ഡി സാലസ് ഇഎം സ്കൂള്‍, വെങ്ങാനൂര്‍ വിപിഎസ് മലങ്കര ഹയര്‍സെക്കന്‍ഡറി സ് കൂള്‍, നെല്ലിമൂട് സെന്റ് ക്രിസോസ്റ്റംസ് ഗേള്‍സ് ഹൈസ്കൂള്‍, ബാലരാമപുരം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ യഥാക്രമം എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് എന്നീ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനം നേടി.
യുപി സംസ്കൃതത്തില്‍ നേമം ഗവ. യുപിഎസും എച്ച് എസില്‍ മരുതൂര്‍ക്കോണം പിടിഎം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളും എല്‍പി അറബികില്‍ വിഴിഞ്ഞം ഗവ. എച്ച്എഎല്പിഎസും യുപിയില്‍ ചൊവ്വര എംവി യുപിഎസും എച്ച്എസില്‍ ഹൈസ്കൂള്‍ ബാലരാമപുരവും രണ്ടാം സ്ഥാനത്തെത്തി.
കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്നലെ വൈകുന്നേരം ചേര്‍ന്ന സമാപന സമ്മേളനം കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി, മന്മോഹന് അധ്യക്ഷനായി. മെന്റലിസ്റ്റ് വിനോദ് ശാന്തിപുരം സമ്മാനദാനം നിര്‍വഹിച്ചു.
എഇ ഒ കവിതാ ജോണ്‍, വാര്‍ഡ് മെന്പര്‍മാരായ ജി. ഗീത, കെ.എസ്. ശ്രീലതാദേവി, പിടിഎ പ്രസിഡന്റ് കെ.എസ്. സജി, വി.എച്ച്.എസ്.സി പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് വി. സുനില്‍കുമാര്‍, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എസ്.ആര് ഷിജി, എംപിടിഎ പ്രസിഡന്റ് ബി.ആര്. ഷീജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി.എസ്. സന്ധ്യ എന്നിവര്‍ സംബന്ധിച്ചു.