വീ​സ വാ​ഗ്ദാനം ചെയ്തു 47 ല​ക്ഷം ത​ട്ടി​യെന്നു പരാതി
Saturday, November 16, 2024 6:11 AM IST
പൂ​ന്തു​റ: യു​കെ യി​ലേ​യ്ക്ക് കെ​യ​ര്‍ ഹോം ​വീ​സ വാ​ഗ്ദാ​നം ന​ല്‍​കി നാ​ലു​പേ​രി​ല്‍ നി​ന്നാ​യി 47.11 ലക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. പ​ത്ത​നാ​പു​രം കൂ​ട​ല്‍ സ്വ​ദേ​ശി​യാ​യ സി​ജോ ജോ​ണി​നെ​തി​രെ​യാ​ണു പൂ​ന്തു​റ ന​ടു​ത്തു​റ സ്വ​ദേ​ശി അ​നീ​ഷ് ലോ​റ​ന്‍​സ് പ​രാ​തി ന​ല്‍​കി​യ​ത്. വീ​സ വാ​ഗ്ദാ​നം ന​ൽ​കി അ​നീ​ഷി​ൽ​നി​ന്നും 17 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി ഇ​യാ​ള്‍ പൂ​ന്തു​റ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​നീ​ഷി​ന്‍റെ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളി​ല്‍ നി​ന്നാ​യി 1.5 ല​ക്ഷ​വും 1.11 ല​ക്ഷം രൂ​പ​യും സി​ജോ ജോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യു​ണ്ടാ​യി. മ​റ്റൊ​രാ​ളി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ള്‍ 27.39 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. അ​നീ​ഷ് ലോ​റ​ന്‍​സ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ന്നാ​ല്‍ പ്ര​തി വി​ദേ​ശ​ത്ത് ക​ട​ന്ന​താ​യി പോ​ലീ​സി​ന് സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്.