കാ​ഞ്ഞി​രം​പാ​റ​യി​ൽ തെ​രു​വു​നാ​യ ശ​ല്യ​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​ം
Saturday, November 16, 2024 6:22 AM IST
ദീപിക ഇംപാക്ട്

പേ​രൂ​ർ​ക്ക​ട: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ കാ​ഞ്ഞി​രം​പാ​റ വാ​ർ​ഡി​ൽ തെ​രു​വുനാ​യ​ ശ​ല്യം രൂ​ക്ഷ​മാ​യി​രു​ന്ന ബം​ഗ്ലാ​വു​വി​ള​യി​ൽ ഏ​റെ​ക്കു​റെ പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി. ഇ​ന്ന​ലെ 12 നാ​യ്ക്ക​ളെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഡോ​ഗ്സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. മ​ണ്ണാ​മ്മൂ​ല, തൊ​ഴു​വ​ൻ​കോ​ട്, ബം​ഗ്ലാ​വു​വി​ള, കാ​ഞ്ഞി​രം​പാ​റ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​താ​യി ദീ​പി​ക മു​മ്പ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

നാ​യ്ക്ക​ളെ പി​ടി​കൂ​ടി ശ​രി​യാ​യ​വി​ധ​ത്തി​ൽ വ​ന്ധ്യം​ക​ര​ണം ന​ട​ത്താ​ത്ത​താ​ണ് തെരുവുനാ​യ​ ശ​ല്യം പെ​രു​കാ​ൻ കാ​ര​ണ​മാ​യി​രു​ന്ന​ത്. മാ​ത്ര​മ​ല്ല, വ​ന്ധ്യം​ക​ര​ണം ന​ട​ത്ത​പ്പെ​ടു​ന്ന നാ​യ്ക്ക​ളെ മ​റ്റൊ​രു പ്ര​ദേ​ശ​ത്ത് കൊ​ണ്ടു​വി​ടു​ന്ന​ത് പ്ര​ശ്നം സൃ​ഷ്ടി​ച്ചി​രു​ന്നു.

ബം​ഗ്ലാ​വു​വി​ള​യി​ൽ നി​ന്ന് അ​ഞ്ച് നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യ​തി​നു​ശേ​ഷം അ​തി​ന്‍റെ ഇ​ര​ട്ടി​യോ​ളം നാ​യ്ക്ക​ളെ തി​രി​കെ കൊ​ണ്ടു​വി​ട്ട​തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ കാ​ടു​പി​ടി​ച്ച ഭാ​ഗ​ത്തും പാ​ല​ത്തി​നു സ​മീ​പ​വും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലും തെ​രു​വു​നാ​യ്ക്ക​ൾ ത​മ്പ​ടി​ക്കു​ക​യും ജ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ക​യും ചെയ്്തത് പരാ തികൾക്ക് ഇടയാക്കിയിരുന്നു.

ബം​ഗ്ലാ​വു​വി​ള​യി​ലും പ​രി​സ​ര​ത്തു​മാ​യി 20-ഓ​ളം തെ​രു​വു​നാ​യ്ക്ക​ളാ​ണ് ശ​ല്യം സൃ​ഷ്ടി​ക്കു​ന്ന​ത്.
എന്നാൽ എ​ല്ലാ നാ​യ്ക്ക​ളെ​യും പി​ടി​കൂ​ടാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ വീ​ണ്ടും നാ​യ്ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള സ്ക്വാ​ഡ് സ​ജീ​വ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന.