ക്ഷേ​ത്ര വസ്തുക്കൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പരാതി
Saturday, November 16, 2024 6:11 AM IST
വെ​ഞ്ഞാ​റ​മൂ​ട് : ക്ഷേ​ത്ര പ​രി​സ​ര​ത്ത് സ​മൂ​ഹ്യ വി​രു​ദ്ധ​ർ അ​തി​ക്ര​മി​ച്ച് ക​ട​ന്ന് ക്ഷേ​ത്ര മു​ത​ലു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി. വെ​ഞ്ഞാ​റ​മൂ​ട് കാ​വ​റ ഭ​ഗ​വ​തി ക്ഷേ​ത്രം ദേ​വ​സ്വം ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ളാ​ണ് വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

ക്ഷേ​ത്ര​ത്തി​ലും പ​രി​സ​ര​ത്തും സ്ഥാ​പി​ച്ചി​രി​ക്കു​ന്ന കാ​ണി​യ്ക്ക​ക​ൾ, വി​ള​ക്കു​ക​ൾ, ഭ​ക്ത​ജ​ന​ങ്ങ​ൾ ക്ഷേ​ത്ര​ത്തി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ ത​ക​ർ​ക്കു​ന്ന​താ​യ​യാ​ണ് ഭാ​ര​വാ​ഹി​ക​ൾ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.