ദു​ര​ന്തനി​വാ​ര​ണ ഫ​ണ്ട് വെ​ട്ടി​പ്പ്: ‌മു​ൻ ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​ർക്ക് 11 വർഷം ക​ഠി​നത​ട​വ് ശിക്ഷ
Saturday, November 16, 2024 6:11 AM IST
തിരുവനന്തപുരം: മ​ഴ​ക്കാ​ല ദു​ര​ന്തനി​വാ​ര​ണ​ത്തി​ന് അ​നു​വ​ദി​ച്ച 1.83 ലക്ഷം രൂ​പ വ്യാ​ജ രേ​ഖ​യു​ണ്ടാ​ക്കി സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റി​യെ​ടു​ത്ത​തി​നു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മു​ൻ നെ​ടു​മ​ങ്ങാ​ട് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​റാ​യി​രു​ന്ന കെ.​ സു​കു​മാ​ര​നെ കു​റ്റ​ക്കാ​രനെന്നു ക​ണ്ടെ​ത്തി വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 11 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 1.75 ലക്ഷം രൂപപി​ഴ ഒ​ടു​ക്കു​ന്ന​തി​നും തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി ശിക്ഷിച്ചു.

പാ​ങ്ങോ​ട് വി​ല്ലേ​ജി​ലെ മ​ഴ​ക്കാ​ല ദു​ര​ന്ത നി​വാ​ര​ണ​ത്തി​നാ​യി 2001-02 കാ​ല​യ​ള​വി​ൽ അ​നു​വ​ദി​ച്ച തു​ക​യാ​ണ് പാ​ങ്ങോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റും, നെ​ടു​മ​ങ്ങാ​ട് ഡെ​പ്യൂ​ട്ടി ത​ഹ​സീ​ൽ​ദാ​റാ​യി​രു​ന്ന സു​കു​മാ​ര​നും ചേ​ർ​ന്ന് ത​ട്ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് യൂ​ണി​റ്റ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ൽ​കി​യി​രു​ന്നു.

ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചു. ഒ​ന്നാം പ്ര​തി​യാ​യ പാ​ങ്ങോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​ര​ണ​പ്പെ​ട്ടു പോ​യ​തി​നാ​ൻ ശി​ക്ഷ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി.