ക​ര​കു​ളം മേ​ൽ​പ്പാ​ലം നി​ർ​മാ​ണം: ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം, പ്ര​ദേ​ശ​വാ​സി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി
Saturday, November 16, 2024 6:11 AM IST
നെ​ടു​മ​ങ്ങാ​ട്: ക​ര​കു​ളം മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു. ക​ര​കു​ളം ​പ​ഞ്ചാ​യ​ത്ത് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​ദേ​ശ​വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.

ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി രീ​തി​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് ന​ട​പ്പാ​ക്കി​യത്. മേ​ൽ​പ്പാ​ല​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​സ​മ​യ​ത്ത് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണം ആ​വ​ശ്യ​മാണ്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ം. ജ​ന​ങ്ങ​ൾ​ക്ക് ഭീ​തി​യു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. റൂ​ട്ടു​ക​ൾ സം​ബ​ന്ധി​ച്ച് ദി​ശാ​ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നും പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലെ അ​പ​ക​ട​ക​ര​മാ​യ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തിനും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.

ഗ​താ​ഗ​ത കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജം​ഗ്ഷ​നു​ക​ളി​ൽ ട്രാ​ഫി​ക് വാ​ർ​ഡ​ന്മാ​രെ നി​യ​മി​ക്കാ​നും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ൽ ടി​പ്പ​ർ​ലോ​റി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

പേ​രൂ​ർ​ക്ക​ട-​വ​ഴ​യി​ല-​ക​ര​കു​ളം- കാ​ച്ചാ​ണി വ​ഴി എ​ട്ടാം​ക​ല്ലി​ല്ലേ​ക്ക് കെ​എ​സ്ആ​ർ​ടിസി ന​ട​ത്തി​യി​രു​ന്ന ചെ​യി​ൻ സ​ർ​വീ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പേ​രൂ​ർ​ക്ക​ട- കാ​ച്ചാ​ണി വ​രെ​യാ​യി നി​ജ​പ്പെ​ടു​ത്തു​ന്ന​തി​നും ക​ര​കു​ളം ഹ​യ​ർ​സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർഥിക​ൾ​ക്കാ​യി സ്‌​കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടിസി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി.

എ​ട്ടാം​ക​ല്ല് മു​ത​ൽ പാ​ലം ജം​ഗ്ഷ​ൻ വ​രെ​യു​ള്ള ഭാ​ഗ​ത്തെ റോ​ഡി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ട​ൻ ഒ​രു​ക്കു​മെ​ന്ന് ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് യു.​ലേ​ഖാ​റാ​ണി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു.

മേ​ൽ​പ്പാ​ല​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ലാ​ണ് ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (റൂറൽ) കി​ര​ൺ നാ​രാ​യ​ൺ, അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജേ​ക്ക​ബ് സ​ഞ്ജ​യ് ജോ​ൺ, നെ​ടു​മ​ങ്ങാ​ട് ആ​ർ​ഡി​ഒ കെ.​പി. ജ​യ​കു​മാ​ർ, ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് വി​വി​ധ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.