ഫ​ർ​ണി​ച്ച​ർ എ​ക്സ്ചേ​ഞ്ചി​ന്‍റെ പേരിൽ ​ത​ട്ടിപ്പ്; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Friday, November 15, 2024 6:45 AM IST
പേ​രൂ​ർ​ക്ക​ട: ഫ​ർ​ണി​ച്ച​ർ എ​ക്സ്ചേ​ഞ്ചി​ന്‍റെ മ​റ​വി​ൽ അ​ര​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം പ​ള്ളി​മു​ക്ക് വ​ട​ക്കേ​വി​ള ന​സീം ഹൗ​സി​ൽ ഹാ​ഷി​ർ (42), വ​ട​ക്കേ​വി​ള ന​സീം ഹൗ​സി​ൽ ഹ​ർ​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല്ലം കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഫ​ർ​ണി​ച്ച​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​ണ് ഇ​രു​വ​രും.

പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മ്മൂ​ല ചൈ​ത​ന്യ ഗാ​ർ​ഡ​ൻ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തോ​മ​സ് ജോ​ൺ സ്റ്റീ​ഫ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റ്. 2023 ജൂ​ണി​ലാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ഴ​യ ഫ​ർ​ണി​ച്ച​റു​ക​ൾ എ​ടു​ത്ത് പു​തി​യ ഫ​ർ​ണി​ച്ച​റു​ക​ൾ മാ​റ്റി ന​ൽ​കു​മെ​ന്ന പേ​രൂ​ർ​ക്ക​ട ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ച ഒ​രു പ​ര​സ്യം ക​ണ്ട് വി​ളി​ച്ച​വ​രാ​ണ് തട്ടിപ്പിനിരയായത്.

ഇ​തോ​ടെ ഹാ​ഷി​റും ഹ​ർ​ഷാ​ദും പേ​രൂ​ർ​ക്ക​ട​യി​ൽ എ​ത്തു​ക​യും ഫ​ർ​ണി​ച്ച​ർ​ക​ണ്ട് വി​ല​യി​രു​ത്തി​യ ശേ​ഷം പു​തി​യ ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പ​ല സ​മ​യ​ങ്ങ​ളി​ലാ​യി ഓ​ൺ​ലൈ​ൻ ട്രാ​ൻ​സാ​ക്ഷ​ൻ വ​ഴി 44,500 രൂ​പ പ്ര​തി​ക​ൾ കൈ​ക്ക​ലാ​ക്കി.

സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും പു​തി​യ ഫ​ർ​ണി​ച്ച​റു​ക​ൾ ന​ൽ​കാ​തെ വ​ന്ന​പ്പോ​ൾ തോ​മ​സ് ജോ​ൺ സ്റ്റീ​ഫ​ൻ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു​വെ​ങ്കി​ലും ഓ​രോ കാ​ര​ണ​ങ്ങ​ൾ പ​റ​ത്ത് ദി​വ​സ​ങ്ങ​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി.

ഒ​ടു​വി​ൽ സം​ശ​യം തോ​ന്നി​യ​തോമസ് ജോൺ പേ​രൂ​ർ​ക്ക​ട സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ മ​റ്റു​പ​ല​രേ​യും സ മാന രീതിയിൽ ക​ബ​ളി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി കഴിഞ്ഞ ദി വസം റിമാൻഡ് ചെയ്തു.