വി​ദ്യാ​ര്‍​ഥി​​ക​ള്‍ വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തു മു​ന്നോ​ട്ടു പോ​ക​ണം: സാ​ക്ഷി മോ​ഹ​ന്‍
Friday, November 15, 2024 6:34 AM IST
തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു വെ​ല്ലു​വി​ളി​ക​ള്‍ ഏ​റ്റെ​ടു​ത്തു മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നു സാ​ധി​ക്ക​ണ​മെ​ന്നു തി​രു​വ​ന​ന്ത​പു​രം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ സാ​ക്ഷി മോ​ഹ​ന്‍. പ​ട്ടം സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.
‌ജീ​വി​ത​ത്തി​ല്‍ ഉ​യ​ര്‍​ച്ച​താ​ഴ്ച​ക​ള്‍ സ്വാ​ഭാ​വി​ക​മാ​ണ്.

ജീ​വി​ത​ത്തി​ലെ പ​ഠ​ന​കാ​ല​മെ​ന്ന നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ നി​ങ്ങ​ള്‍ ഇ​പ്പോ​ള്‍. ജോ​ലി​യും മ​റ്റുസാ​ഹ​ച​ര്യ​ങ്ങ​ളു​മെ​ല്ലാം മു​ന്നി​ലു​ണ്ട്. ജീ​വി​ത​ത്തി​ല്‍ ന​ല്ല​രീ​തി​യി​ല്‍ മു​ന്നേ​റു​ന്ന​തി​നു ഓ​രോ​രു​ത്ത​ര്‍​ക്കും സാ​ധി​ക്ക​ട്ടെ എ​ന്നും സാ​ക്ഷി മോ​ഹ​ന്‍ ആ​ശം​സി​ച്ചു. ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ക​ള്‍​ച്ച​റ​ല്‍ ഫെ​സ്റ്റ്, സ്ഥാപക ദിനാഘോഷം, ശി​ശു​ദി​നാ​ഘോ​ഷം എ​ന്നീ പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പം സം​സ്ഥാ​ന സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ മെ​ഡ​ല്‍ നേ​ടി​യ സ്‌​കൂ​ളി​ലെ 22 വി​ദ്യാ​ര്‍​ഥി​ക​ളെയും ആ​ദ​രി​ച്ചു.

കാ​യി​ക മേ​ള​യി​ല്‍ മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​തി​യ ച​രി​ത്രം ര​ചി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ച മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ പ​റ​ഞ്ഞു. സ്‌​പോ​ട്‌​സ് സ്‌​കൂ​ളു​ക​ള്‍​ക്കു മാ​ത്ര​മാ​ണ് സാ​ധാ​ര​ണ ഇ​ത്ത​ര​ത്തി​ല്‍ മെ​ഡ​ലു​ക​ള്‍ ല​ഭി​ക്കാ​റു​ള്ള​ത്.

ആ ​നേ​ട്ട​മാ​ണ് സ്‌​കൂ​ളി​ലെ 22 വി​ദ്യാ​ര്‍​ഥി​ക​ള്‍ കൈ​വ​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഓ​രോ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വ​ലി​യ അ​ത്ഭു​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്നു ച​ട​ങ്ങി​ല്‍ പ്ര​സം​ഗി​ച്ച ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍ പ്രേം ​കു​മാ​ര്‍ പ​റ​ഞ്ഞു. 84 വ​ര്‍​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണിതെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ.​ നെ​ല്‍​സ​ണ്‍ വ​ലി​യ​വീ​ട്ടി​ല്‍ സ്വാ​ഗ​തം പറഞ്ഞ ച​ട​ങ്ങി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ര​ളി​ദാ​സ്, മദർ ​പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എ​സ്.​ സ​ജി​നി, സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ജി.​എ​സ്.​ആ​ഷി​ഖ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ റാ​ണി എം.​ അ​ല​ക്‌​സ് ന​ന്ദി പ​റ​ഞ്ഞു.