നാ​ട​ക​ക്കൂ​ടി​ലെ കൂ​ട്ടു​കാ​ര്‍​ക്ക് ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ അം​ഗീ​കാ​രം
Friday, November 15, 2024 6:45 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യ​മാ​യ മു​യ​ലു​ക​ളെ മൃ​ഗീ​യ​മാ​യി കൊ​ന്ന് തി​ന്നാ​ൻ തീ​ക്ക​ണ്ണു​ക​ളും ക​ഴു​ക​ന്‍റെ ശൗ​ര്യ​വു​മാ​യി എ​ത്തു​ന്ന വേ​ട്ട​ക്കാ​ര​നെ ചെ​റു​ക്കാ​ൻ സ​ർ​വ അ​ട​വു​ക​ളും പ​യ​റ്റു​ന്ന രാ​മ​ലു​വും സു​ബാ​ല​യും അ​ര​ങ്ങി​ല്‍ ആ​ടി​ത്തി​മ​ര്‍​ത്തു.

ദൈ​വം സ്നേ​ഹ​മാ​ണ് എ​ന്ന് ഉ​റ​പ്പി​ക്കു​ന്ന രാ​മ​ലു​വി​ന്‍റെ മു​യ​ലു​ക​ള്‍ എ​ന്ന നാ​ട​ക​ത്തി​ലെ ഓ​രോ ക​ഥാ​പാ​ത്ര​വും ഓ​രോ രം​ഗ​വും കാ​ഴ്ച​ക്കാ​ര​ന്‍റെ ഹൃ​ദ​യ​ങ്ങ​ളെ സ്പ​ര്‍​ശി​ച്ചു. നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ ഈ ​നാ​ട​ക​ത്തി​ന് അ​വ​ത​ര​ണ​ത്തി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​ത്തി​നു പു​റ​മേ മി​ക​ച്ച ന​ട​ന്‍, ന​ടി എ​ന്നീ പു​ര​സ്കാ​ര​ങ്ങ​ളു​ടെ നേ​ട്ട​വും ല​ഭി​ച്ചു.

മാ​രാ​യ​മു​ട്ടം ഗ​വ. ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച നെ​യ്യാ​റ്റി​ന്‍​ക​ര ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ രാ​മ​ലു​വി​ന്‍റെ മു​യ​ലു​ക​ള്‍ എ​ന്ന നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ജെ​ബി​എ​സി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്.

വ​ര്‍​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ളു​ടെ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ പീ​റ്റ​ര്‍ പാ​റ​യ്ക്ക​ല്‍ എ​ന്ന സം​വി​ധാ​യ​ക​ന്‍റെ​യും അ​ഭി​നേ​താ​വ് കൂ​ടി​യാ​യ എ​സ്. ശ്രീ​കാ​ന്തി​ന്‍റെ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ജെ​ബി​എ​സ് ടീ​മി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്നു. പീ​റ്റ​ര്‍ പാ​റ​യ്ക്ക​ല്‍ നേ​തൃ​ത്വം ന​ല്‍​കു​ന്ന നാ​ട​ക​ക്കൂ​ട് എ​ന്ന കു​ട്ടി​ക​ളു​ടെ നാ​ട​ക​സ​മി​തി​ക്കും ഈ ​അം​ഗീ​കാ​രം ഏ​റെ വി​ല​പ്പെ​ട്ട​താ​യി.

നാ​ട​ക​ത്തി​ലെ അ​ഭി​നേ​താ​ക്ക​ളാ​യ ആ​വ​ണി, ദേ​വ​ദ​ത്ത് എ​ന്നി​വ​രാ​ണ് മി​ക​ച്ച ന​ടി​യും ന​ട​നു​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.