വ​ഴു​ത​ക്കാ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ല്‍ റി​സ​പ്ഷ​നി​സ്റ്റാ​യി എ​ഐ റോ​ബോ​ട്ട്
Saturday, November 16, 2024 6:11 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ ലാ​ബ് വി​ദ്യാ​ര്‍​ഥി​ക​ള്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്ത റി​സ​പ്ഷ​നി​സ്റ്റ് റോ​ബോ​ട്ട് സ​മ​ര്‍​ത്ഥ ഇ​ന്ന് മു​ത​ല്‍ ക​ര്‍​മ​നി​ര​ത​യാ​കും. റോ​ബോ​ട്ട് സ​മ​ര്‍​ത്ഥ​യു​ടെ അ​നാ​വ​ര​ണം രാ​വി​ലെ 10നു ചി​ന്മ​യ എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ക​ള്‍​ച്ച​റ​ല്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ചീ​ഫ് സേ​വ​ക് ആ​ര്‍. സു​രേ​ഷ് മോ​ഹ​ന്‍ നി​ര്‍​വ​ഹി​ക്കും.

തി​രു​വ​ന​ന്ത​പു​രം ചി​ന്മ​യ മി​ഷ​ന്‍ പ്ര​തി​നി​ധി ബ്ര​ഹ്മ​ചാ​രി സു​ധീ​ര്‍ ചൈ​ത​ന്യ, സി​ഇ​സി ആ​ന്‍​ഡ് സി​ടി അ​ക്കാ​ദ​മി​ക് കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ശോ​ഭാ​റാ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. പൂ​ര്‍​ണ​മാ​യും നി​ര്‍​മി​ത​ബു​ദ്ധി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​മ​ര്‍​ത്ഥ റോ​ബോ​ട്ടി​ന് കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കാ​നും അ​വ​ര്‍​ക്കു മാ​ന​സി​ക-വൈ​കാ​രി​ക പി​ന്തു​ണ ന​ല്‍​കാ​നും ക​ഴി​യും. അ​പ​രി​ച​ത​രെ സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്താ​നും ഒ​രി​ക്ക​ല്‍ പ​രി​ച​യ​പ്പെ​ട്ട​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കാ​നും പി​ന്നീ​ട് അ​വ​രെ ക​ണ്ടാ​ല്‍ തി​രി​ച്ച​റി​യാ​നുമു​ള്ള ക​ഴി​വും സ​മ​ര്‍​ത്ഥയ്ക്കുണ്ട്.

സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന അ​തി​ഥി​ക്ക് കൃ​ത്യ​മാ​യ ദി​ശാ​ബോ​ധം ന​ല്‍​കാ​നും പ്ര​വേ​ശ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള്‍​ക്ക് മു​ന്‍​ഗ​ണ​നാ​ക്ര​മ​ത്തി​ല്‍ അ​പ്പോ​യി​ന്‍​മെന്‍റുക​ള്‍ ന​ല്‍​കാ​നും പ​രാ​തി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്താ​നും സ​മ​ര്‍​ത്ഥയ്ക്കു സാധിക്കും. ക്ലാ​സ് മോ​ണി​റ്റ​റിം​ഗ്, ആ​ക്ടി​വി​റ്റി റി​ക്ക​ഗ്നിഷ​ന്‍, ഇ​ന്‍​സി​ഡ​ന്‍റ് പ്രി​വ​ന്‍​ഷ​ന്‍, ഫേ​സ് റി​ക്ക​ഗ്നി​ഷ​ന്‍, വ്യ​ക്തി​ഗ​ത ചാ​റ്റ്, ഇ​മോ​ഷ​ന്‍ ഡി​റ്റ​ക്‌ഷന്‍, സ​പ്പോ​ര്‍​ട്ടീ​വ് ഇ​ന്‍റ​റാ​ക്‌ഷന്‍ തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളും സ​മ​ര്‍​ത്ഥ​യ്ക്കു​ണ്ട്.

സ്‌​കൂ​ള്‍ റോ​ബോ​ട്ടി​ക് ആ​ന്‍​ഡ് എ​ഐ വി​ഭാ​ഗ​ത്തി​നു നേ​തൃ​ത്വം വ​ഹി​ക്കു​ന്ന ടെ​ക്കോ​സ റോ​ബോ​ട്ടി​ക്‌​സ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് ഡെ​വ​ല​പ്‌​മെന്‍റ് മേ​ധാ​വി സാം ​എ​സ്. ശി​വന്‍റെ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ മൂ​ന്നുമാ​സം കൊ​ണ്ടാ​ണു വിദ്യാ ർഥികൾ സ​മ​ര്‍​ത്ഥ റോ​ബോ​ട്ടിനെ വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.