പി​ടി​പി ന​ഗ​റിൽ റോ​ഡരികിലെ ന​ട​പ്പാ​ത കാ​ടു​ക​യ​റി
Saturday, November 16, 2024 6:22 AM IST
പേ​രൂ​ർ​ക്ക​ട: ശു​ചീ​ക​ര​ണം ഇ​ല്ലാ​താ​യ​തോ​ടെ പി​ടി​പി ന​ഗ​ർ റോ​ഡി​ലെ ന​ട​പ്പാ​ത കാ​ടു​ക​യ​റി​യ നി​ല​യി​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ൽ കാ​ഞ്ഞി​രം​പാ​റ ഭാ​ഗ​ത്തു​നി​ന്ന് പി​ടി​പി ന​ഗ​റി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ വ​ല​തു​വ​ശ​ത്തെ ന​ട​പ്പാ​ത​യാ​ണ് കാ​ടു​ക​യ​റി കി​ട​ക്കു​ന്ന​ത്.

റോ​ഡി​നു വ​ശ​ത്തെ ഓ​ട മ​റ​ച്ചു​കൊ​ണ്ട് സ്ലാ​ബു​ക​ൾ സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് ന​ട​പ്പാ​ത ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. സ​മീ​പ​ത്തെ മ​തി​ലി​ൽ നി​ന്നും വ​ള​ർ​ന്നി​റ​ങ്ങി​യി​രി​ക്കു​ന്ന കാ​ട്ടു​ചെ​ടി​ക​ളും കൂ​ടാ​തെ സ്ലാ​ബി​നു മു​ക​ളി​ലാ​യി വ​ള​ർ​ന്നി​രി​ക്കു​ന്ന ചെ​ടി​ക​ളു​മാ​ണ് ന​ട​പ്പാ​ത മ​റ​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലു​ള്ള ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​ട​പ്പാ​ത വൃ​ത്തി​യാ​ക്കേ​ണ്ടി​യി​രു​ന്ന​ത്. ശു​ചീ​ക​ര​ണം ഇ​ല്ലാ​താ​യ​താ​ണ് ന​ട​പ്പാ​ത കാ​ടു​ക​യ​റി​യ​തെ​ന്ന് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ ആ​രോ​പി​ക്കു​ന്നു.

ന​ട​പ്പാ​ത​യാ​കെ കാ​ടു​ക​യ​റി​യ​തി​നാ​ൽ രാ​ത്രി​കാ​ല​ത്ത് ഇ​തു​വ​ഴി സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​രും പ​റ​യു​ന്നു. പ്ര​ദേ​ശ​ത്ത് കാ​ട്ടു​ചെ​ടി​ക​ൾ വ​ള​ർ​ന്ന​തോ​ടെ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല‍്യം വ​ർ​ധി​ച്ച​താ​യും ആ​രോ​പ​ണ​മു​ണ്ട്.

കാ​ടു​ക​യ​റി കി​ട​ക്കു​ന്ന ന​ട​പ്പാ​ത പൂ​ർ​ണ​മാ​യും ശു​ചീ​ക​രി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.