പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന​വും ഇ​ട​വ​ക തി​രു​നാ​ളും ആ​ഘോ​ഷി​ച്ചു
Thursday, July 4, 2024 6:31 AM IST
പോ​ത്ത​ൻ​കോ​ട്: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി​യു​ടെ സ​മാ​പ​ന​വും ഇ​ട​വ​ക തി​രു​ന്നാ​ളും ആ​ഘോ​ഷി​ച്ചു.‌ ജൂ​ൺ 23നു ​കൊ​ടി​യേ​റി ആ​രം​ഭി​ച്ച് വി​വി​ധ റീ​ത്തു​ക​ളു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം തി​രു​നാ​ൾ റാ​സ, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വ​ച​ന സ​ന്ദേ​ശം എ​ന്നി​വ​യോ​ടെ യാ​ണ് ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​ത്തോ​ലി​ക്ക ബാ​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ന്തി​ഫി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ജൂ​ബി​ലി സ​മാ​പ​ന ച​ട​ങ്ങും ന​ട​ത്തി. സ​മാ​പ​ന ച​ട​ങ്ങി​ൽ മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ പോ​ത്ത​ൻ​കോ​ട് യൂ​ണി​റ്റ് ഭ​വ​ന നി​ർ​മാ​ണ പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​ക്കു​വേ​ണ്ടി സ​മാ​ഹ​രി​ച്ച തു​ക മൂ​ന്നു കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റി.

2023 ഏ​പ്രി​ൽ 22ന് ​ആ​രം​ഭി​ച്ച പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ബി​ലി കി​റ്റ്, വൃ​ക്ഷ​ത്തെ വി​ത​ര​ണം, ബൈ​ബി​ൾ ക​ൺവ​ൻ​ഷ​ൻ, ജീ​സ​സ് യൂ​ത്തി​ന്‍റെ പ്രോ​ഗ്രാം, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, വാ​ഹ​ന വെ​ഞ്ച​രി​പ്പ്, ല​ഹ​രി വി​രു​ദ്ധ ക്ലാ​സ്, ഇ​ട​വ​ക ദി​നം, മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

1949 ഏ​പ്രി​ൽ 24നു ​ധ​ന്യ​ൻ മാ​ർ ഈ​വാ​നി​യോ​സാ​ണ് പോ​ത്ത​ൻ​കോ​ട് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദേ​വാ​ല​യം സ്ഥാ​പി​ച്ച​ത്.

ജൂ​ബി​ലി സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ വി​കാ​രി ഫാ. ​ജോ​സ​ഫ് വെ​ൺ​മാ​ന​ത്ത്, ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ൺ​സ​ൺ കൊ​ച്ചു​തു​ണ്ടി​ൽ, ഇടവക നിവാസികളായ ഫാ. ​തോ​മ​സ് ക്രി​സ്തു മ​ന്ദി​രം, ഫാ. ​ജോ​സ​ഫ് പു​ളി​മൂ​ട്ടി​ൽ, ഇ​ട​വ​ക ട്ര​സ്റ്റി ഷി​ജു ജോ​ൺ​സ​ൺ, ഇ​ട​വ​ക സെ​ക്ര​ട്ട​റി ഷാ​ജു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.