ഇന്ത്യക്കാരെ വിഢിക​ളാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ബിജെപിക്കാ​രെ പ​ഠി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ്്: ഡോ.​ശ​ശി ത​രൂ​ർ
Wednesday, July 3, 2024 6:31 AM IST
നേ​മം : മ​ത​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് ഇന്ത്യൻ ജ​ന​ത​യെ വി​ഢിക​ളാ​ക്കാ​നും ഭി​ന്നി​പ്പി​ക്കാ​നും ക​ഴി​യി​ല്ലെ​ന്ന് ന​രേ​ന്ദ്ര മോ​ദിയേ​യും ബിജെപി​യേ​യും പ​ഠി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നാം ​ക​ണ്ട​തെ​ന്ന് ഡോ.​ശ​ശി ത​രൂ​ർ എംപി.​

നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റ​മാ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 23 വാ​ർ​ഡു​ക​ളി​ലൂ​ടെ​യും ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി​ പ്രസംഗി ക്കുകയായിരുന്നു അ​ദ്ദേ​ഹം.

നേ​മം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ന്‍റെ വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്പ​റ നാ​രാ​യ​ണ​ൻ, .ക​ൺ​വീ​ന​ർ​മാ​രാ​യ കെ.​പി.​അ​ജി​ത്ത് ലാ​ൽ, എം.​എ​സ്.​ന​സീ​ർ, ര​ഞ്ജി​ത് പാ​ച്ച​ല്ലൂ​ർ, എ​ന്നി​വ​ർ എം.​പി.​യോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.

ക​ര​മ​ന കൃ​ഷ്ണ​കു​മാ​ർ ,കാ​ല​ടി അ​രു​ൺ, നാ​രാ​യ​ണ​ൻ​കു​ട്ടി ,സ​ജി ,രാ​ജ​ൻ, ജ​യ്മോ​ൻ, കൃ​ഷ്ണ വേ​ണി, ക​ർ​ണ്ണ​ൻ, പ​ഴ​ഞ്ചി​റ മാ​ഹീ​ൻ, മു​ട്ട​ത്ത​റ മാ​ഹീ​ൻ തു​ട​ങ്ങി​യ​വ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്യം ന​ൽ​കി.