വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ ര​ഹി​ത​മെ​ന്നു സി​പി​എം
Wednesday, July 3, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം : പാ​ർ​ട്ടി ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​വ​ന്ന വാ​ർ​ത്ത​ക​ൾ അ​വാ​സ്ത​വ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​ണെ​ന്നു സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​ണു യോ​ഗം ചേ​ർ​ന്ന​ത്. യോ​ഗ​ത്തി​ൽ ഒ​രു വ്യ​ക്തി​യേ​യോ മ​ന്ത്രി​മാ​രേ​യോ സ്പീ​ക്ക​റേ​യോ മേ​യ​റേ​യോ പേ​രു​പ​റ​ഞ്ഞു ആ​രും വി​മ​ർ​ശി​ച്ചി​ട്ടി​ല്ല.

തി​ക​ച്ചും അ​സ​ത്യ​മാ​യ വാ​ർ​ത്ത​ക​ൾ ഒ​രു കേ​ന്ദ്ര​ത്തി​ൽ​വ​ച്ചു ത​യാ​റാ​ക്കി മാ​ധ്യ​മ​ങ്ങ​ൾ​ക്കു ന​ൽ​കി​യ​താ​യി​ട്ടാ​ണു പാ​ർ​ട്ടി മ​ന​സി​ലാ​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്താ​നു​ള്ള ബോ​ധ​പൂ​ർ​വ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​തി​ന്‍റെ പി​ന്നി​ലെ​ന്നും ഇ​നി​യും വ്യാ​ജ​മാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് വ്യ​ക്ത​മാ​ക്കി.