ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി ക​ട​ന്ന്...
Saturday, July 6, 2024 6:30 AM IST
നേ​മം : റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ക​ഴി​യാ​തെ ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ൽ മീ​ഡി​യ​നു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബാ​രി​ക്കേ​ഡുക​ൾ ചാ​ടി ക​ട​ക്കു​ക​യാ​ണ് കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ .
നീ​റ​മ​ൺ​ക​ര മു​ത​ൽ പ്രാ​വ​ച്ച​മ്പ​ലം വ​രെ​യാ​ണ് മീ​ഡി​യ​നു​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ത്ത​ത് കാ​ര​ണം റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് മീ​ഡി​യ​നു​ക​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ഇ​രു​ന്നൂ​റ്/ മൂ​ന്നു​റ് മീ​റ്റ​റി​ന് ഇ​ട​യി​ൽ റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ന് സൗ​ക​ര്യം വേ​ണ​മെ​ന്നാണ് നാ​ട്ടു​കാ​രുടെ ആ​വ​ശ്യം. കു​ട്ടി​ക​ൾ മു​ത​ൽ വ​യോ​ധി​ക​ർ വ​രെ മീ​ഡി​യ​നു​ക​ളി​ലെ ബാ​രി​ക്കേ​ഡു​ക​ൾ ചാ​ടി ക​ട​ക്കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യാ​കു​ന്നു .

ഇ​ത് മൂ​ലം അ​പ​ക​ട​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു. പ​ല പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ പോ​ലും കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ന് ക​ഴി​യു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​ണ്. ശാ​സ്ത്രീയ​മാ​യി പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച് റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​ന്. അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​ണ്.