ക​ലാ​നി​ധി ച​ങ്ങ​ന്പു​ഴ - സു​കു​മാ​ർ സ്മൃ​തി ഫെ​സ്റ്റ് 2024
Wednesday, July 3, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: ​ക​ലാ​നി​ധി സെ​ന്‍റ​ർ ഫോ​ർ ഇ​ന്ത്യ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഹെ​റി​റ്റേ​ജ് ട്ര​സ്റ്റ് ക​ലാ​നി​ധി നൃ​ത്ത സം​ഗീ​ത​സ​ഭ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ​നി​ധി ച​ങ്ങ​ന്പു​ഴ-​സു​കു​മാ​ർ സ്മൃ​തി ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ‍​ണി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ക​ലാ​നി​ധി നൃ​ത്ത​സം​ഗീ​ത സ​ഭ​യു​ടെ ഉ​ദ്ഘാ​ട​ന​വും പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ക്കും. ച​ങ്ങ​ന്പു​ഴ കൃ​ഷ്ണ​പി​ള്ള സ്മൃ​തി സു​വ​ർ​ണ​മു​ദ്ര ക​വി​യും പ്ര​ഭാ​ഷ​ക​നു​മാ​യ മൈ​ല​ച്ച​ൽ വി​ജ​യ​നും കാ​ർ​ട്ടൂ​ണി​സ്റ്റ് സു​കു​മാ​ർ സ്മൃ​തി സു​വ​ർ​ണ​മു​ദ്ര കാ​ർ​ട്ടൂ​ണി​സ്റ്റ് ടി.​കെ. സു​ജി​ത്തി​നും സ​മ്മാ​നി​ക്കും.

അ​ക്ഷ​ര​ക്ക​നി​വ് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി തി​രു​വ​ന ന്ത ​പു​രം സ​ര​സ്വ​തി വി​ദ്യാ​ല​യ​ത്തി​നു​വേ​ണ്ടി ചെ​യ​ർ​മാ​ൻ രാ​ജ്മോ​ഹ​ൻ ഏ​റ്റു​വാ​ങ്ങും. മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ്സിം​ഗ്, മു​ൻ അം​ബാ​സി​ഡ​ർ ടി.​പി. ശ്രീ​നി​വാ​സ​ൻ, പ​ത്മ​ശ്രീ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി, പ്ര​ഫ. പി.​ആ​ർ. കു​മാ​ര​കേ​ര​ള​വ​ർ​മ, പ​ത്മ​ശ്രീ ജി. ​ശ​ങ്ക​ർ, മു​ക്കം​പാ​ല​മൂ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​ശ്ര​ദ്ധാ​പാ​ർ​വ​തി, കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ർ, കാ​ട്ടൂ​ർ നാ​രാ​യ​ണ​പി​ള്ള, പ്ര​ദീ​പ് തൃ​പ്പ​ര​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ ഗീ​താ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ്രീ​മ​ഹേ​ശ്വ​ര​ത്ത​പ്പ​ൻ ഓ​ഡി​യോ സി​ഡി ആ​ൽ​ബം ചെ​ങ്ക​ൽ മ​ഠാ​ധി​പ​തി സ്വാ​മി മ​ഹേ​ശ്വ​രാ​ന​ന്ദ സ​ര​സ്വ​തി ഏ​റ്റു​വാ​ങ്ങും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റി​ൽ​പ്പ​രം കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച ക​ലാ​കാ​ര​ന്മാ​രെ വേ​ദി​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ്സിം​ഗ് ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ശ്രീ​മ​ഹേ​ശ്വ​ര​ത്ത​പ്പ​ൻ ഓ​ഡി​യോ സി​ഡി​യി​ലെ ഗാ​ന​ങ്ങ​ളു​ടെ ത​ത്സ​മ​യ ഗാ​നാ​വി​ഷ് കാ​രവും അ​ര​ങ്ങേ​റും.