സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ സ്ഥാ​പ​ക​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, July 3, 2024 6:27 AM IST
തി​രു​വ​ന​ന്ത​പു​രം: സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ​ഭ​യു​ടെ 160-ാം സ്ഥാ​പ​ക​ർ​ദി​നാ ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ൽ ടെ​റി​ട്ടോ​റി​യ​ൽ ക​മാ​ൻ​ഡ​ർ കേ​ണ​ൽ ജോ​ണ്‍ വി​ല്യം പൊ​ളി​മെ​റ്റ്‌ല നി​ർ​വ​ഹി​ച്ചു. പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി ലെ​ഫ്. കേ​ണ​ൽ സ​ജു ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​നാ​യി.

വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കേ​ണ​ൽ ര​ത്ന​സു​ന്ദ​രി പൊ​ളി​മെറ്റ്‌ല പ​താ​ക ഉ​യ​ർ​ത്തി. മു​ഖ്യകാ​ര്യ​ദ​ർ​ശി ലെ​ഫ്.​ കേ​ണ​ൽ ഗു​ർ​ണാം മ​സി, വ​നി​താ ശു​ശ്രൂ​ഷ​ക​ളു​ടെ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ലെ​ഫ്. കേ​ണ​ൽ റ​സി​യ മ​സി, ലെ​ഫ്. കേ​ണ​ൽ സി.​ജെ. ബെ​ന്നി​മോ​ൻ, ലെ​ഫ്. കേ​ണ​ൽ എ​ൻ.​ഡി. ജോ​ഷ്വ,

ലെ​ഫ്.​കേ​ണ​ൽ പ്രി​യ ജോ​ഷ്വ, മേ​ജ​ർ സു​ധാ​മ്മ ര​വി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ല​ഹ​രി, മ​ദ്യ​വി​രു​ദ്ധ സ​ന്ദേ​ശ റാ​ലി​ക​ൾ, പൊ​തു​യോ​ഗ​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി.

1865 ജൂ​ലൈ ര​ണ്ടി​നു ഇം​ഗ്ല​ണ്ടി​ലെ മൈ​ല​ന്‍റ് വെ​സ്റ്റി​ൽ വി​ല്യം ബൂ​ത്ത് - കാ​ത​റൈ​ൻ ബൂ​ത്ത് ദ​ന്പ​തി​ക​ൾ ചേ​ർ​ന്നാ​ണ് സാ​ൽ​വേ​ഷ​ൻ ആ​ർ​മി സ്ഥാ​പി​ച്ച​ത്.