കാ​പ്പാ നി​യ​മം ലം​ഘി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, July 3, 2024 6:27 AM IST
നെ​ടു​മ​ങ്ങാ​ട്: കാ​പ്പാ നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വേ​ങ്കോ​ട് നെ​യ്യ​പ്പ​ള്ളി തെ​ക്കും​ക​ര വീ​ട്ടി​ൽ തോ​പ്പി​ൽ ഷൈ​ജു എ​ന്ന​റി​യ​പ്പെ​ടു​ന്ന വി​നോ​ദ് ( 37) ആ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​ര​മു​ള്ള ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ക്ക​ൽ, മോ​ഷ​ണം, വ​ധ​ശ്ര​മം, അ​ടി​പി​ടി, തീ​വെ​പ്പ് തു​ട​ങ്ങി 15ല​ധി​കം ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യി കാ​പ്പ നി​യ​മം പ്ര​കാ​രം തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി ആ​ർ. നി​ശാ​ന്തി​നി ഇ​യാ​ളെ ജി​ല്ല​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി​യി​രു​ന്നു.

വി​ല​ക്ക് ലം​ഘി​ച്ച് നെ​ടു​മ​ങ്ങാ​ട് എ​ത്തി​യ ഇ​യാ​ൾ നെ​ടു​മ​ങ്ങാ​ട് സൂ​ര്യ റോ​ഡി​ലു​ള്ള ഹോ​ട്ട​ലി​ൽ എ​ത്തി ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യെ ക​യ്യേ​റ്റം ചെ​യ്ത​തി​ന് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് കാ​പ്പ നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നെ​ടു​മ​ങ്ങാ​ട് എ​സ്എ​ച്ച്ഒ ബി.​അ​നീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ അ​ജി, സി ​പി​ഓ​മാ​രാ​യ റി​സ്വാ​ൻ വൈ​ശാ​ഖ് എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നെ​ടു​മ​ങ്ങാ​ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു