എം​എ​ൽ​എ​യു​ടെ പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യ ബോ​ർ​ഡ് മ​റ​ച്ചതായി പരാതി
Wednesday, July 3, 2024 6:31 AM IST
പേ​രൂ​ർ​ക്ക​ട: എം​എ​ൽ​എ​യു​ടെ ഫ​ണ്ട് വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ എം​എ​ൽ​എ​യു​ടെ പേ​ര് വ​രു​ന്ന ഭാ​ഗം മ​റ​ച്ച നി​ല​യി​ൽ. പ​ട്ടം പൊ​ട്ട​ക്കു​ഴി ഭാ​ഗ​ത്താ​ണ് വെ​യി​റ്റിം​ഗ് ഷെ​ഡി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന പേ​ര് മ​റ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കെ. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ ആ​യി​രു​ന്ന കാ​ല​ത്താ​ണ് പൊ​ട്ട​ക്കു​ഴി ഭാ​ഗ​ത്ത് ബ​സ് വെ​യി​റ്റിം​ഗ് ഷെ​ഡ് സ്ഥാ​പി​ച്ച​ത്. പേ​ര് മ​റ​ച്ച​തോ​ടെ കോ​ൺ​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. എ​തി​ർ​ക​ക്ഷി​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള നീ​ക്കം ന​ട​ത്തി​യ​ത് എ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണം. അ​തേ​സ​മ​യം കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പ് പോ​രാ​ണോ വെ​യ്റ്റിം​ഗ് ഷെ​ഡി​ലെ പേ​ര് മ​റ​ച്ച​തി​ന് പി​ന്നി​ൽ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.