പെ​ട്രോ​ള്‍ പ​മ്പി​ലെ സം​ഘ​ര്‍​ഷം: ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍
Tuesday, July 2, 2024 2:36 AM IST
പൂ​ന്തു​റ: പെ​ട്രോ​ള്‍ പ​മ്പി​ലെ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​രെ പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ​ര​ത് ച​ന്ദ്ര​ന്‍ (39) , പൂ​ന്തു​റ ബീ​മാ​പ​ള്ളി സ്വ​ദേ​ശി ല​മീ​ര്‍​ഖാ​ന്‍ (46) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടു​കൂ​ടി മു​ട്ട​ത്ത​റ​യി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്പി​ലാ​ണ് സംഭവം.

സ്‌​കൂ​ട്ട​റി​ല്‍ എ​യ​ര്‍ നി​റ​യ്ക്കു​ന്ന​തി​നു ബീ​മാ​പ​ള്ളി സ്വ​ദേ​ശി ല​മീ​ര്‍ ഖാ​നും ഇ​യാ​ളു​ടെ സു​ഹൃ​ത്തും പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി എ​യ​ര്‍ അ​ടി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യെ​ന്നും പി​റ്റേ ദി​വ​സം പ​ക​ല്‍ വ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ ത​മ്മി​ലു​ള​ള വാ​ക്ക് ത​ര്‍​ക്കം ന​ട​ക്ക​വേ ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും എ​ല്‍​പി​ജി സി​ലി​ണ്ട​റു​മാ​യി ഇ​ന്ധ​നം നി​റ​യ്ക്കാ​നെ​ത്തി​യ ലോ​റി​യി​ലെ ഡ്രൈ​വ​റാ​യ ശ​ര​ത്ത് ച​ന്ദ്ര​ന്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗം ചേ​രു​ക​യും രാ​ത്രി എ​ട്ട് മ​ണി ക​ഴി​ഞ്ഞാ​ല്‍ ഒ​രു പ​മ്പി​ലും എ​യ​ര്‍ നി​റ​യ്ക്കി​ല്ലാ​യെ​ന്നും പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​വ​ർ ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ആ​കു​ക​യും സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു.

ല​മീ​ര്‍ ഖാ​ന്‍ ബീ​മാ​പ​ള​ളി​യി​ല്‍ നി​ന്നും ഇ​യാ​ളു​ടെ സു​ഹൃ​ത്തു​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യും ശ​ര​ത്ത് ച​ന്ദ്ര​നെ മ​ര്‍​ദ്ദി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും പ​ര​സ്പ​രം ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് ര​ണ്ട് പേ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.