"അ​യാ​ളെ തീ​ർ​ത്തേ​ക്ക്'; ബി​ജെ​പി എം​എ​ൽ​എ​യെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ്
"അ​യാ​ളെ തീ​ർ​ത്തേ​ക്ക്'; ബി​ജെ​പി എം​എ​ൽ​എ​യെ കൊ​ല്ലാ​ൻ പ​ദ്ധ​തി​യി​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​വ്
Wednesday, December 1, 2021 10:43 PM IST
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ ബി​ജെ​പി എം​എ​ല്‍​എ​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വ് പ​ദ്ധ​തി​യി​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്ത്. യെ​ല​ഹ​ങ്ക എം​എ​ല്‍​എ എ​സ്.​ആ​ര്‍. വി​ശ്വ​നാ​ഥ​നെ കൊ​ല്ലാ​ൻ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ഗോ​പാ​ല്‍​കൃ​ഷ്ണ ആ​സൂ​ത്ര​ണം ന​ട​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്താ​യ​ത്. ഗോ​പാ​ല്‍​കൃ​ഷ്ണ മ​റ്റൊ​രാ​ളു​മാ​യി സം​സാ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ക​ന്ന​ട​യി​ലാ​ണ് കൊ​ല​പാ​ത​കം സം​ബ​ന്ധി​ച്ച ഇ​രു​വ​രു​ടെ​യും ച​ര്‍​ച്ച. "അ​യാ​ളെ കൊ​ല്ല​ണം, എം​എ​ല്‍​എ​യെ തീ​ര്‍​ത്തേ​ക്ക്, അ​തി​നാ​യി ഒ​രു കോ​ടി രൂ​പ​യോ മ​റ്റോ ആ​ക​ട്ടെ. ഇ​ത് ഓ​കെ​യാ​ണ്. ന​മു​ക്ക് തീ​ർ​ത്തേ​ക്കാം, ആ​രും അ​റി​യ​രു​ത്. ഇ​ക്കാ​ര്യം ന​മ്മ​ൾ​ക്കി​ട​യി​ൽ ഒ​തു​ങ്ങ​ണം.'- മൂ​ന്നു മി​നി​റ്റോ​ളം ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ ഗോ​പാ​ല്‍​കൃ​ഷ്ണ പ​റ​യു​ന്നു.


വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ വീ​ഡി​യോ എ​പ്പോ​ള്‍ ചി​ത്രീ​ക​രി​ച്ച​താ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. എം​എ​ൽ​എ​യ്ക്ക് അ​ധി​ക സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്ന് ക​ര്‍​ണാ​ട​ക ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ര​ഗ ജ്ഞാ​നേ​ന്ദ്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.