ആ​മ​സോ​ണ്‍ ഇ​ന്ത്യ​ന്‍ മേ​ധാ​വി​യെ ചോ​ദ്യം ചെ​യ്യും; ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചു
ആ​മ​സോ​ണ്‍ ഇ​ന്ത്യ​ന്‍ മേ​ധാ​വി​യെ ചോ​ദ്യം ചെ​യ്യും; ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചു
Sunday, November 28, 2021 11:30 PM IST
ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലെ പ​ല​ച​ര​ക്കു വ്യാ​പാ​ര രം​ഗ​ത്തെ ഏ​റ്റ​വും വ​ലി​യ സാ​ന്നി​ധ്യ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്യൂ​ച്ച​ര്‍ ഗ്രൂ​പ്പു​മാ​യു​ള്ള ഇ​ട​പാ​ടി​ല്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ മേ​ധാ​വി​യെ ചോ​ദ്യം ചെ​യ്യാ​നൊ​രു​ങ്ങി എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. ആ​മ​സോ​ണ്‍ ഇ​ന്ത്യ മേ​ധാ​വി അ​മി​ത് അ​ഗ​ര്‍​വാ​ളി​ന് ഇ​ഡി സ​മ​ൻ​സ് അ​യ​ച്ചു. അ​ടു​ത്താ​ഴ്ച​യാ​ണ് ചോ​ദ്യം ചെ​യ്യ​ൽ.

വി​ദേ​ശ നി​ക്ഷേ​പ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ട് മും​ബൈ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫ്യൂ​ച്ച​ര്‍ ഗ്രൂ​പ്പ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ഓ​ഹ​രി​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ​തി​ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​മ​സോ​ണ്‍ ഇ​ന്ത്യ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. ഫ്യൂ​ച്ച​ര്‍ ഗ്രൂ​പ്പ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ 49 ശ​ത​മാ​നം ഓ​ഹ​രി​ക​ള്‍ ആ​മ​സോ​ണ്‍ ഇ​ന്ത്യ 2019ല്‍ 1431 ​കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ല്‍ സ്വ​ന്ത​മാ​ക്കി​യ​താ​യാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ക​ണ്ടെ​ത്തി​യ​ത്.

വി​ദേ​ശ നി​ക്ഷേ​പ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഒ​രു വി​ദേ​ശ ക​മ്പ​നി​ക്ക് രാ​ജ്യ​ത്തെ വ്യാ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും സ്വ​ന്ത​മാ​ക്കാ​ന്‍ ക​ഴി​യു​ന്ന ഓ​ഹ​രി​ക​ള്‍​ക്ക് പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രി​ധി​യി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ നി​ക്ഷേ​പി​ച്ച തു​ക​യു​ടെ മൂ​ന്നി​ര​ട്ടി പി​ഴ​യാ​യി ഈ​ടാ​ക്കാ​വു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.