വ​യ​നാ​ട്ടി​ൽ കാ​ണാ​താ​യ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി
വ​യ​നാ​ട്ടി​ൽ കാ​ണാ​താ​യ ര​ണ്ട​ര വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി
Sunday, October 24, 2021 2:37 PM IST
വ​യ​നാ​ട്: മീ​ന​ങ്ങാ​ടി​യി​ല്‍​നി​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ര​ണ്ട​ര വ​യ​സ​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​ഴ​യി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി. ക​ൽ​പ്പ​റ്റ സ്വ​ദേ​ശി ഷി​ജു​വി​ന്‍റെ മ​ക​ൾ ശി​വ​പാ​ർ​വ​ണ​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ദേ​ശീ​യ​പാ​ത​യി​ലെ കു​ട്ടി​രാ​യ​ന്‍ പാ​ല​ത്തി​ന് താ​ഴെ​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. പു​ഴ​യോ​ര​ത്ത് കു​ട്ടി​യു​ടെ കാ​ൽ​പാ​ട് ക​ണ്ട​തോ​ടെ​യാ​ണ് പു​ഴ​യി​ല്‍ വീ​ണ​താ​കാ​മെ​ന്ന സം​ശ​യ​മു​ണ്ടാ​യ​ത്.

ക​ല്പ​റ്റ​യി​ല്‍​നി​ന്ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ശ​നി​യാ​ഴ്ച പ​ക​ല്‍ മു​ഴു​വ​ന്‍ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നു. കാ​രാ​പ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​തി​നാ​ല്‍ പു​ഴ​യി​ല്‍ ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു. ഷ​ട്ട​ര്‍ ഭാ​ഗി​ക​മാ​യി അ​ട​ച്ച് ഒ​ഴു​ക്ക് നി​യ​ന്ത്രി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച​ത്തെ തെ​ര​ച്ചി​ലി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഞാ​യ​റാ​ഴ്ച രാ​വി​ലെ തെ​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.