University News
പൊതുപ്രവേശന പരീക്ഷ (കുസാറ്റ് 2024) അപേക്ഷ മെയ് 12 വരെ നീട്ടി
202425 അധ്യയന വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പിജി/ ഇന്‍റഗ്രേറ്റഡ് പിജി/ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്‍ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ബിപിഎഡ്, ബിപിഇഎസ് ഇന്‍റഗ്രേറ്റഡ്, എംപിഎഡ്, എംസിഎ, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എംഎസ്‌സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി, എംഎസ്‌സി ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (കുസാറ്റ് 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 12 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 28, 29, 30 തീയതികളില്‍ വിവിധ സെന്‍ററുകളിലായി നടക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 2407016, 2407017.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്യുജി 2018 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ മെയ് 13 വരെയും 180 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഏപ്രിൽ 29 മുതൽ വീണ്ടും ലഭ്യമാകും.

പ്രാക്ടിക്കൽ പരീക്ഷ

ബിവോക് റീടെയിൽ മാനേജ്‌മെന്‍റ്, അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, ലോജിസ്റ്റിക്സ് മാനേജ്‌മെന്‍റ്, പ്രഫഷണൽ അക്കൗണ്ടിംഗ് ആൻഡ് ടാക്സേഷൻ, ബാങ്കിംഗ് ഫിനാൻസ് ആൻഡ് ഇൻഷ്വറൻസ് സർവീസ് അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകളുടെയും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകളുടെയും സമയക്രമം വെബ്‌സൈറ്റിൽ.

ബിവോക് ഫിഷ് പ്രോസസിംഗ് ടെക്നോളജി അഞ്ചാം സെമസ്റ്റർ നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ 29നും ആറാം സെമസ്റ്റർ ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ മെയ് രണ്ടിനും തുടങ്ങും. കേന്ദ്രം: എംഇഎസ് അസ്മാബി കോളജ് വെമ്പല്ലൂർ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധനാ ഫലം

നാലാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെയും അഞ്ചാം സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്‌സ്) നവംബർ 2022, ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകളുടെയും സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയ ഫലം

ഒന്നാം വർഷ ബിഎസ്‌സി എംഎൽടി, രണ്ടാം വർഷ ബിഎസ്‌സി മെഡിക്കൽ മൈക്രോ ബയോളജി, ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്‌സി എംഎൽടി, മൂന്നാം വർഷ ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി, ബിഎസ്‌സി എംഎൽടി നാലാം വർഷ ബിഎസ്‌സി എംഎൽടി ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് (സിബിസിഎസ്എസ്പിജി) നവംബർ 2023 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
More News