മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ക​ണ​ക്കി​നെ​ച്ചൊ​ല്ലി ആ​ശ​ങ്ക​യും വി​മ​ർ​ശ​ന​വും
മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ ക​ണ​ക്കി​നെ​ച്ചൊ​ല്ലി ആ​ശ​ങ്ക​യും വി​മ​ർ​ശ​ന​വും
Thursday, September 23, 2021 2:06 PM IST
കോ​ട്ട​യം: മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ ക​ണ​ക്കു നി​ര​ത്തി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തെ​ച്ചൊ​ല്ലി​യു​ള്ള ച​ർ​ച്ച മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും കൊ​ഴു​ക്കു​ന്നു. നൂ​റി​ലേ​റെ മ​ല​യാ​ളി​ക​ൾ ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഐ​എ​സി​ൽ ചേ​രാ​ൻ പോ​യി എ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് പ​ല​ർ​ക്കും ഞെ​ട്ട​ൽ സ​മ്മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

കു​റെ മ​ല​യാ​ളി​ക​ൾ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ൽ​നി​ന്നു ഐ​എ​സി​ൽ ചേ​രാ​ൻ പോ​യി എ​ന്ന വി​വ​രം നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും ഇ​ത്ര​യ​ധി​കം മ​ല​യാ​ളി​ക​ൾ ഐ​എ​സി​ൽ ചേ​രാ​ൻ പോ​യി എ​ന്ന ക​ണ​ക്ക് പ​ല​ർ​ക്കും പു​തി​യ അ​റി​വ് ആ​യി​രു​ന്നു.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കൈ​വ​ശം ത​ന്നെ ഇ​ത്ര​യ​ധി​കം പേ​രെ​ക്കു​റി​ച്ചു​ള്ള കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​നി​ന്നു വ്യ​ക്ത​മാ​കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. ഒൗ​ദ്യോ​ഗ​ക ക​ണ​ക്കി​ൽ​ത്ത​ന്നെ നൂ​റു പേ​ർ ഉ​ണ്ടെ​ങ്കി​ൽ അ​തി​ലേ​റെ​പ്പേ​ർ തീ​ർ​ച്ച​യാ​യും ഐ​എ​സ് ആ​ശ​യ​ങ്ങ​ളു​ടെ പി​ന്നാ​ലെ പോ​യി​ട്ടു​ണ്ടാ​വാ​മെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ന​ട​പ​ടി​ക​ൾ എ​ന്ത്

ഇ​ത്ര​യും ആ​ശ​ങ്കാ​ജ​ന​ക​മാ​യ ക​ണ​ക്കു​ക​ളും വ​സ്തു​ത​ക​ളും കൈ​വ​ശം ഉ​ണ്ടാ​യി​ട്ടും കേ​ര​ള​ത്തി​ലെ തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം ത​ട​യാ​ൻ എ​ന്തു ന​ട​പ​ടി​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന കാ​ര്യം ഇ​നി​യും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

നേ​ര​ത്തെ ഡി​ജി​പി ലോക്നാഥ് ബ​ഹ്റ സ്ഥാ​ന​മൊ​ഴി​യു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് മാ​ധ്യ​മ​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ കേ​ര​ളം തീ​വ്ര​വാ​ദ​ത്തി​ന്‍റെ റി​ക്രൂ​ട്ടിം​ഗ് സെ​ന്‍റ​റാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്പോ​ഴൊ​ക്കെ വ​ർ​ഗീ​യ​ത, വി​ഭാ​ഗീ​യ​ത എ​ന്നൊ​ക്കെ​പ്പ​റ​ഞ്ഞു ഒ​ഴി​വാ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രും മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും ന​ട​ത്തു​ന്ന​ത്.

ആ​ളു​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ പ​ല ത​ന്ത്ര​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്ന തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ൾ ലൗ ​ജി​ഹാ​ദ്, നാ​ർ​കോ​ട്ടി​ക് ജി​ഹാ​ദ് തു​ട​ങ്ങി​യ ത​ന്ത്ര​ങ്ങ​ളും ന​ട​പ്പാ​ക്കു​ന്നു​ണ്ടോ​യെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടും അ​തു പ​രി​ശോ​ധി​ക്കാ​ൻ പോ​ലും സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടു​മി​ല്ല. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ ത​ള്ളി​പ്പ​റ​യു​ന്ന രീ​തി​യാ​ണ് ഇ​ന്ന​ലെ​ത്തെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി മു​ന്നോ​ട്ടു​വ​ച്ച​തും.

മ​തം തി​രി​ച്ച ക​ണ​ക്ക്

അ​തു​പോ​ലെ ത​ന്നെ തീ​വ്ര​വാ​ദ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നു​മൊ​ന്നും മ​ത​മി​ല്ല എ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​ത​ന്നെ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ മ​തം തി​രി​ച്ചു​ള്ള ക​ണ​ക്ക് പ​റ​ഞ്ഞ​തി​നെ​യും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും വി​മ​ർ​ശി​ക്കു​ന്നു​ണ്ട്.

ഏ​തെ​ങ്കി​ലും സ​മു​ദാ​യ​ത്തെ മു​ഴു​വ​നാ​യോ അ​ട​ച്ചാ​ക്ഷേ​പി​ച്ചോ ആ​രും പ​രാ​തി​ക​ൾ ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. മ​ത​ത്തെ മ​റ​യാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ചെ​റി​യ തീ​വ്ര​വാ​ദ​ഗ്രൂ​പ്പു​ക​ളെ പ​റ​ഞ്ഞ​തി​നെ​യാ​ണ് പ​ല​രും മ​ത​ത്തെ പ​റ​ഞ്ഞു എ​ന്ന രീ​തി​യി​ൽ ദു​ർ​വ്യ​ഖ്യാ​നം ചെ​യ്ത് അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി ഇ​ന്ന​ലെ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ക​ണ​ക്കു​ക​ൾ ത​ന്നെ കേ​ര​ള​ത്തി​ൽ ആ​സൂ​ത്രി​ത​മാ​യ രീ​തി​യി​ൽ ആ​ളു​ക​ളെ തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളി​ലേ​ക്കു ന​യി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന സൂ​ച​ന​യാ​ണ് ന​ൽ​കു​ന്ന​ത്.

തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്നു​വെ​ന്ന് ഒ​രു വ​ശ​ത്തു പ​റ​യു​ന്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ത്തു​ന്ന ആ​ശ​ങ്ക​ക​ളെ വോ​ട്ടു ബാ​ങ്ക് ല​ക്ഷ്യ​മാ​ക്കി ക​ണ്ടി​ല്ലെ​ന്നു ന​ട​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സ​ർ​ക്കാ​രും മു​ഖ്യ​ധാ​രാ രാ​ഷ്‌​ട്രീ​യ ക​ക്ഷി​ക​ളും അ​വ​ലം​ബി​ക്കു​ന്ന​തെ​ന്നും അ​ഭി​പ്രാ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

2019 വ​രെ ഐ​എ​സി​ൽ ചേ​ർ​ന്ന​താ​യി വി​വ​രം ല​ഭി​ച്ച​ത് നൂ​റു മ​ല​യാ​ളി​ക​ളെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞ​ത്. ഇ​വ​രി​ൽ 72 പേ​ർ തൊ​ഴി​ൽ​പ​ര​മാ​യ ആ​വ​ശ്യ​ത്തി​നോ മ​റ്റോ വി​ദേ​ശ​ത്തു പോ​യ​ശേ​ഷം അ​വി​ടെ​നി​ന്ന് ഐ​എ​സ് ആ​ശ​യ​ത്തി​ൽ ആ​കൃ​ഷ്ട​രാ​യി പോ​യ​വ​രാ​ണ്. ‌

അ​വ​രി​ൽ കോ​ഴി​ക്കോ​ട് തു​രു​ത്തി​യാ​ട് സ്വ​ദേ​ശി ദാ​മോ​ദ​ര​ന്‍റെ മ​ക​ൻ പ്ര​ജു ഒ​ഴി​കെ മ​റ്റെ​ല്ലാ​വ​രും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ച​വ​രാ​ണ്. മ​റ്റു​ള്ള 28 പേ​ർ ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യി കേ​ര​ള​ത്തി​ൽ​നി​ന്നു​ത​ന്നെ പോ​യ​വ​രാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ 28 ​പേ​രി​ൽ അ​ഞ്ചു പേ​ർ മാ​ത്ര​മാ​ണ് മ​റ്റു മ​ത​ങ്ങ​ളി​ൽ​നി​ന്നും ഇ​സ്‌​ലാം മ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ ശേ​ഷം ഐ​എ​സി​ൽ ചേ​ർ​ന്ന​ത്.

അ​തി​ൽ​ത്ത​ന്നെ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി നി​മി​ഷ എ​ന്ന ഹി​ന്ദു​മ​ത​ത്തി​ൽ​പ്പെ​ട്ട യു​വ​തി പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ബെ​ക്സ​ണ്‍ എ​ന്ന ക്രി​സ്ത്യ​ൻ യു​വാ​വി​നെ​യും എ​റ​ണാ​കു​ളം, ത​മ്മ​നം സ്വ​ദേ​ശി​നി​യാ​യ മെ​റി​ൻ ജേ​ക്ക​ബ് എ​ന്ന ക്രി​സ്ത്യ​ൻ യു​വ​തി ബെ​സ്റ്റി​ൻ എ​ന്ന ക്രി​സ്ത്യ​ൻ യു​വാ​വി​നെ​യും വി​വാ​ഹം ക​ഴി​ച്ച ശേ​ഷ​മാ​ണ് ഇ​സ്‌​ലാം മ​ത​ത്തി​ലേ​ക്കു പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ക​യും ഐ​എ​സി​ൽ ചേ​രു​ക​യും ചെ​യ്ത​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യ​ക്കു​രു​ക്കി​ൽ​പ്പെ​ടു​ത്തി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തി തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളി​ൽ എ​ത്തി​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണ​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന​ത​ല്ല ഈ ​ക​ണ​ക്കു​ക​ളൊ​ന്നും എ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഐ​എ​സി​ൽ പോ​യ​വ​ർ

എ​ന്നാ​ൽ, ക്രി​സ്ത്യ​ൻ യു​വാ​ക്ക​ൾ എ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​ർ പ്രണയകാലത്തു ​ത​ന്നെ ഐ​എ​സ് ആ​ശ​യ​ങ്ങ​ളി​ൽ ആ​കൃ​ഷ്ട​രാ​യി​രു​ന്നെ​ന്നും തു​ട​ർ​ന്നു മ​തം മാ​റി​യെ​ന്നു​മു​ള്ള കാ​ര്യം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ല്ലെ​ന്നു വിമർശകർ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

നാ​ർ​കോ​ട്ടി​ക്ക് ജി​ഹാ​ദ് എ​ന്ന പേ​രി​ൽ സം​ഘ​ടി​ത ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യു​ള്ള പ്ര​സ്താ​വ​ന​യും പ്ര​ചാ​ര​ണ​ങ്ങ​ളും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 2020ൽ ​സം​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത എ​ൻ​ഡി​പി​എ​സ് ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സു​ക​ൾ 4,941 ആ​ണ്. അ​വ​യി​ൽ പ്ര​തി​ക​ളാ​യ 5422 പേ​രി​ൽ 2,700 (49.80%) പേ​ർ ഹി​ന്ദു​മ​ത​ത്തി​ൽ​പ്പെ​ട്ട​വ​രും 1,869 (34.47%) പേ​ർ ഇ​സ്‌​ലാം മ​ത​ത്തി​ൽ​പ്പെ​ട്ട​വ​രും 853 (15.73%) പേ​ർ ക്രി​സ്തു മ​ത​ത്തി​ൽ​പ്പെ​ട്ട​വ​രു​മാ​ണ്. ഇ​തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യ അ​നു​പാ​തം എ​വി​ടെ​യു​മി​ല്ല.

മ​താ​ടി​സ്ഥാ​ന​ത്തി​ല​ല്ല മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം. നി​ർ​ബ​ന്ധി​ച്ച് മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​പ്പി​ച്ച​താ​യോ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​ക്കി മ​ത​പ​രി​വ​ർ​ത്ത​നം ന​ട​തി​യ​താ​യോ പ​രാ​തി​ക​ൾ ല​ഭി​ക്കു​ക​യോ അ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യോ ചെ​യ്തി​ട്ടി​ല്ല.

മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ക്താ​ക്ക​ളോ വി​ൽ​പ്പ​ന​ക്കാ​രോ പ്ര​ത്യേ​ക സ​മു​ദാ​യ​ത്തി​ൽ​പ്പെ​ടു​ന്ന​വ​രാ​ണ് എ​ന്ന​തി​നും തെ​ളി​വു​ക​ൾ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.