പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​നം രാ​ജി​വ​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ
പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​നം രാ​ജി​വ​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ
Thursday, August 5, 2021 11:30 AM IST
ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗി​ന്‍റെ മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് എ​ന്ന പ​ദ​വി ഉ​പേ​ക്ഷി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ജ്ഞ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. മു​ഖ്യ​ഉ​പ​ദേ​ഷ്ടാ​വ് സ്ഥാ​ന​ത്തു​നി​ന്നും അ​ദ്ദേ​ഹം രാ​ജി​വ​ച്ചു. സ​ജീ​വ പൊ​തു​ജീ​വി​ത​ത്തി​ൽ​നി​ന്നും താ​ൽ​ക്കാ​ലി​ക ഇ​ട​വേ​ള എ​ടു​ക്കു​ക​യാ​ണെ​ന്ന് പ്ര​ശാ​ന്ത് കി​ഷോ​ർ പ​റ​യു​ന്നു.

കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​ശാ​ന്ത് കി​ഷോ​റി​ന്‍റെ പു​തി​യ നീ​ക്കം. പ്ര​ശാ​ന്ത് കി​ഷോ​റി​നെ പാ​ർ​ട്ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ഹു​ൽ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ത​ര​ത്തി​ലു​മു​ള്ള ഉ​റ​പ്പും കോ​ൺ​ഗ്ര​സ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​ശ്ചി​മ​ബം​ഗാ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​മ​ത ബാ​ന​ർ​ജി​ക്കാ​യി ത​ന്ത്ര​ങ്ങ​ളൊ​രു​ക്കി​യ​ത് പ്ര​ശാ​ന്ത് കി​ഷോ​റാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.