കാ​ഷ്മീ​രി​ൽ സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ നീ​ക്കം ത​ക​ർ​ത്ത് പോ​ലീ​സ്; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
കാ​ഷ്മീ​രി​ൽ സ്ഫോ​ട​നം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ നീ​ക്കം ത​ക​ർ​ത്ത് പോ​ലീ​സ്; നാ​ല് പേ​ർ അ​റ​സ്റ്റി​ൽ
Tuesday, August 3, 2021 1:46 AM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നു​ള്ള ഭീ​ക​ര​രു​ടെ ശ്ര​മം ത​ക​ര്‍​ത്ത് പോ​ലീ​സ്. അ​ന​ന്ത്‌​നാ​ഗ് ജി​ല്ല​യി​ല്‍ സ്‌​ഫോ​ട​നം ന​ട​ത്താ​നു​ള്ള ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​രു​ടെ പ​ദ്ധ​തി​യാ​ണ് ജ​മ്മു​കാ​ഷ്മീ​ര്‍ പോ​ലീ​സ് ത​ക​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

ബാ​രാ​മു​ള്ള സ്വ​ദേ​ശി അ​മി​ര്‍ റെ​യാ​സ്, സീ​ര്‍ ഹം​ദാ​ന്‍ സ്വ​ദേ​ശി ഒ​വൈ​സ് അ​ഹ​മ്മ​ദ് ഷാ​ക്കോ​സ്, പു​ല്‍​വാ​മ​യി​ലെ രാ​ജ്‌​പോ​റ സ്വ​ദേ​ശി​ക​ളാ​യ ഷു​ഹൈ​ബ് മു​സാ​ഫ​ര്‍, താ​രീ​ഖ് ദാ​ര്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഗ്ര​നേ​ഡ് ഉ​ള്‍​പ്പ​ടെ​യു​ള്ള സ്‌​ഫോ​ട​ക വ​സ്തു​ക്ക​ള്‍ ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. അ​മീ​ര്‍ റെ​യാ​സി​ന്‍റെ പ​ക്ക​ല്‍ നി​ന്നും ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ഭീ​ക​ര സം​ഘ​ട​ന​യി​ല്‍ ചേ​രാ​ന്‍ യു​വാ​ക്ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​നും താ​ലീ​ബാ​ന്‍ സ്വ​ദേ​ശി​യു​മാ​യ ബി​ലാ​ല്‍ ഷെ​യ്ഖു​മാ​യി അ​മീ​ര്‍ റെ​യാ​സി​ന് ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.