പ്ര​തി​യു​ടെ പി​താ​വ് എ​സ്ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
പ്ര​തി​യു​ടെ പി​താ​വ് എ​സ്ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു
Saturday, June 19, 2021 9:21 AM IST
കോ​ട്ട​യം: വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ പ്ര​തി​യു​ടെ പി​താ​വ് എ​സ്ഐ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. മ​ണി​മ​ല എ​സ്ഐ വി​ദ്യാ​ധ​ര​നാ​ണ് വെ​ട്ടേ​റ്റ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ വി​ദ്യാ​ധ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ള്ളാ​വൂ​ർ ചൂ​ട്ട​ടി​പ്പാ​റ​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം.

കു​ത്തു​കേ​സി​ലെ പ്ര​തി​യാ​യ അ​ജി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് വി​ദ്യാ​ധ​ര​ന് വെ​ട്ടേ​റ്റ​ത്. അ​ജി​നെ പോ​ലീ​സ് പി​ടി​കൂ​ടി മ​ട​ങ്ങു​മ്പോ​ൾ പി​താ​വ് പ്ര​സാ​ദ് വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് വി​ദ്യാ​ധ​ര​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. മ​റ്റു​പോ​ലീ​സു​കാ​ർ ഇ​ട​പെ​ട്ട് പ്ര​സാ​ദി​നെ കീ​ഴ്പ്പെ​ടു​ത്തി. അ​ജി​നെ​യും പ്ര​സാ​ദി​നെ​യും അ​റ​സ്റ്റ് ചെ​യ്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

വി​ദ്യാ​ധ​ര​ന്‍റെ ത​ല​യ്ക്കാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ആ​ദ്യം മ​ണി​മ​ല​യി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.