ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; പി​താ​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
ഓ​ട്ടി​സം ബാ​ധി​ച്ച മ​ക​നെ മ​ർ​ദി​ച്ച സം​ഭ​വം; പി​താ​വി​നെ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സ്
Sunday, May 16, 2021 2:05 AM IST
കൊ​ച്ചി: ഓ​ട്ടി​സം ബാ​ധി​ച്ച കു​ട്ടി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വി​നെ​തി​രെ പോ​ലീ​സ് വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. കൊ​ച്ചി മ​ട്ടാ​ഞ്ചേ​രി ചെ​റ​ലാ​യി ക​ട​വി​ൽ സ്വ​ദേ​ശി സു​ധീ​റി​നെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. മാ​താ​വി​ന്‍റെ പ​രാ​തി​യു‌​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കു​ട്ടി​യെ 15 വ​യ​സ് മു​ത​ൽ സു​ധീ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നെ​ന്ന് മാ​താ​വ് മൊ​ഴി ന​ൽ​കി.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യെ സു​ധീ​ർ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കൂ​ടി പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ അ​നു​സ​രി​ക്കാ​ത്ത​തി​നും വീ​ട്ടി​ൽ നി​ന്ന് പു​റ​ത്ത് പോ​യ​തി​നു​മാ​ണ് സു​ധീ​ർ കു​ട്ടി​യെ മ​ർ​ദി​ച്ച​ത്.

വ​ടി​കൊ​ണ്ട് പ​ല​ത​വ​ണ കു​ട്ടി​യെ മ​ർ​ദി​ക്കു​ന്ന​ത് ക​ണ്ട​തോ​ടെ അ​മ്മ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, സു​ധീ​ർ പി​ന്മാ​റി​യി​ല്ല. കു​ട്ടി​യെ ഒ​റ്റ​ക്കാ​ലി​ൽ നി​ർ​ത്തി ച​വി​ട്ടു​ക​യും മു​ഖ​ത്ത് പ​ല​ത​വ​ണ അ​ടി​ക്കു​ക​യും ചെ​യ്തു. ത​ല​കു​ത്തി നി​ർ​ത്തി​ക്കു​ക​യും ചെ​യ്തു.

മ​ക​നെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​മ്മ​യാ​ണ് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്. ഫോ​ർ​ട്ട് പോ​ലീ​സാ​ണ് വീ​ട്ടി​ലെ​ത്തി സു​ധീ​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.