സൗമ്യ സന്തോഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്
സൗമ്യ സന്തോഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്
Sunday, May 16, 2021 12:55 AM IST
ഇടുക്കി: ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ടു​ക്കി കി​രീ​ത്തോ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ടെ​ൽ അ​വീ​വി​ൽ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ആ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. നെ​ടു​ന്പാ​ശേ​രിയിൽ സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ട​ക്കം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇവിടെ എ​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ- പാ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​നി​ടെ ചൊ​വ്വാ​ഴ്ച​യാ​ണ് സൗ​മ്യ സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.