കോ​വി​ഡ് ബാ​ധി​ച്ച ഹാ​നി ബാ​ബു​വി​ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം: അ​ഭ്യ​ർ​ഥ​ന​യു​മാ​യി കു​ടും​ബം
കോ​വി​ഡ് ബാ​ധി​ച്ച ഹാ​നി ബാ​ബു​വി​ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണം: അ​ഭ്യ​ർ​ഥ​ന​യു​മാ​യി കു​ടും​ബം
Friday, May 14, 2021 10:45 AM IST
മും​ബൈ: കോ​വി​ഡ് ബാ​ധി​ച്ച് മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി അ​ധ്യാ​പ​ക​ൻ ഹാ​നി ബാ​ബു​വി​ന് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബം. ബാ​ബു​വി​നെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​രി​നോ​ട് കു​ടും​ബം അ​ഭ്യ​ർ​ഥി​ച്ചു. ചി​കി​ത്സ സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കു​ടും​ബം പ​റ​ഞ്ഞു.

ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ലെ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​ണ് ഹാ​നി ബാ​ബു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ത​ലോ​ജ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ക​ഴി​യു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ ക​ണ്ണി​ന്‍റെ അ​ണു​ബാ​ധ​യ്ക്കാ​യു​ള്ള ചി​കി​ത്സ​യ്ക്ക് ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

നി​ല​വി​ൽ ഈ ​ആ​ശു​പ​ത്രി​യി​ൽ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​പ്പി​ക്കു​ന്ന​ത്. ഹാ​നി ബാ​ബു​വി​ന്‍റെ കു​ടും​ബം ആ​ശു​പ്ര​ത്രി​യി​ലെ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.