ത​ല​യ്ക്ക് മു​ക​ളി​ലെ ഭീ​ഷ​ണി..! റോ​ക്ക​റ്റ് ക​ട​ലി​ല്‍ പ​തി​ക്കു​മെ​ന്ന് ചൈ​ന, ചി​ത്ര​ങ്ങ​ൾ കി​ട്ടി
ത​ല​യ്ക്ക് മു​ക​ളി​ലെ ഭീ​ഷ​ണി..! റോ​ക്ക​റ്റ് ക​ട​ലി​ല്‍ പ​തി​ക്കു​മെ​ന്ന് ചൈ​ന, ചി​ത്ര​ങ്ങ​ൾ കി​ട്ടി
Sunday, May 9, 2021 9:07 AM IST
വാ​ഷിം​ഗ്ട​ൺ: ചൈ​നീ​സ് റോ​ക്ക​റ്റ് ലോം​ഗ് മാ​ർ​ച്ച് 5ബി​യു​ടെ ര​ണ്ടാം ഘ​ട്ടം മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ പ​തി​ക്കു​മെ​ന്ന് ചൈ​ന. റോ​ക്ക​റ്റി​ന്‍റെ പ​കു​തി​യും അ​ന്ത​രീ​ക്ഷ​ത്തി​ല്‍ വ​ച്ചു ത​ന്നെ ക​ത്തി​പ്പോ​കു​മെ​ങ്കി​ലും ശേ​ഷി​ക്കു​ന്ന ചി​ല ഭാ​ഗ​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും ക​ട​ലി​ൽ പ​തി​ക്കു​ക.

അ​തേ​സ​മ​യം, റോ​ക്ക​റ്റ് ക​ട​ന്നു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഒ​മാ​ന്‍, ഇ​സ്ര​യേ​ല്‍ ഏ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. ലോം​ഗ് മാ​ര്‍​ച്ച് ബ​ഹി​രാ​കാ​ശ റോ​ക്ക​റ്റി​ന്‍റെ മു​ഖ്യ​ഭാ​ഗ​ത്തി​നു ത​ന്നെ 18 ട​ണ്‍ ഭാ​ര​മാ​ണു​ള്ള​ത്.

നേ​ര​ത്തേ, ഗ്രീ​നി​ച്ച് സ​മ​യം 2.52 ന് ​ന്യൂ​സി​ല​ൻ​ഡി​ന​ടു​ത്ത് പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ റോ​ക്ക​റ്റി​ന്‍റെ ഭാ​ഗം പ​തി​ക്കു​മെ​ന്ന് സ്പേ​സ്ട്രാ​ക് വെ​ബ്സൈ​റ്റ് പ​റ​ഞ്ഞി​രു​ന്നു. റോ​ക്ക​റ്റി​ന്‍റെ ഭാ​ഗം ഞാ​യ​റാ​ഴ്ച ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ എ​ത്തു​മെ​ന്ന് റ​ഷ്യ​യു​ടെ റോ​സ്കോ​സ്മോ​സും അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.