സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
1601836
Wednesday, October 22, 2025 6:36 AM IST
ചവറ: നീണ്ടകരയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. സ്കൂട്ടർ യാത്രികനായ തേവലക്കര പാലക്കൽ അജ്മൽ മൻസിലിൽ അബ്ദുൽ മജീദ് ( 52 ), ബൈക്ക് യാത്രികരായ ചവറ കുളങ്ങര ഭാഗം മണ്ണാശ്ശേരി തെക്കതിൽ സജിത്ത്( 36), സുഹൃത്ത് നീണ്ടകര സ്വദേശി രതീഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ നീണ്ടകര പരിമണം ജംഗ്ഷന് വടക്ക് ഇന്നലെ വൈകുന്നേരം 5.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ് റോഡിൽ കിടന്നവരെ അതുവഴി വന്ന പെട്ടി ഓട്ടോയിൽ കയറ്റി നാട്ടുകാർ നീണ്ടകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയശേഷം മൂവരെയും കൊല്ലം ജില്ല ആശുപത്രിയിലേക്ക് മാറ്റി.